കൊട്ടാരക്കര: ലൗജിഹാദിനെ അപലപിക്കാന്‍ സിപിഎം തയ്യാറാകാത്തത് മുസ്ലീംപ്രീണനനയം മൂലമാണന്ന് ആര്‍എസ്എസ് പ്രാന്തസഹകാര്യവാഹക് പി.എന്‍. ഈശ്വരന് പറഞ്ഞു. മഹിളാ ഐക്യവേദിയുടെ സംസ്ഥാനസമ്മേളനത്തിന്റെ ഉദ്ഘാടന സഭയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയുടെ വിവാഹം അസാധുവാക്കാന്‍ കോടതി നടപടി സ്വീകരിച്ചിട്ടും ഈ ആപത്തിനെ വിമര്‍ശിക്കാന്‍ സിപിഎം തയ്യാറാകുന്നില്ല. ഇതാണ് ഐഎസിന് വളക്കുറുള്ള മണ്ണായി കേരളത്തെ മാറ്റിയത്. നാല് ദളിതരുടെ കൊലപാതകം, നാലായിരത്തിലധികം ദളിത് പീഡനകേസുകള്‍, ത്രിതല പഞ്ചായത്തുകളില്‍ ലാപ്സാകുന്ന പട്ടിജാതിപട്ടിക വര്‍ഗ ക്ഷേമ ഫണ്ട് ഇതെല്ലാം തെളിയിക്കുന്നത് സിപിഎമ്മിന്റെ കപട ദളിത് പ്രേമത്തിന്റെ മുഖമാണ്.
ക്ഷേത്രങ്ങള്‍ ഉത്സവങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ സാമൂഹ്യ നവോത്ഥാനത്തിന്റെ കേന്ദ്രങ്ങളായി മാറണം. ധര്മ്മത്തിന് വേണ്ടി പൊരുതാന്‍ സമാജത്തെ കരുത്തുറ്റതാക്കാന്‍ മഹിളാഐക്യവേദിക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ഡോ: ധന്യ.എസ്.ആര് ഉദ്ഘാടനം ചെയ്തു. സ്തീസമൂഹം ഏറ്റവും കൂടുതല്‍ വെല്ലുവിളി നേരിടുന്ന ഈ കാലഘട്ടത്തില്‍ സംഘടിതരായി രംഗത്തിറങ്ങാന്‍ നമുക്ക് കഴിയണം. ഏത് പ്രതികൂല സാഹചര്യത്തേയും നേരിടാന്‍ കെല്‍പ്പുള്ള സംസ്കാരമാണ് നമ്മുടേതെന്നും അവര്‍ പറഞ്ഞു.
ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല , മഹിളാ ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പി.സൗദാമിനി, പ്രസിഡന്റ് നിഷ സോമന്, ജനറല്‍സെക്രട്ടറി ബിന്ദുമോഹന്‍, ശശികലജയരാജ്, പി.കെ.വല്‍സമ്മ, സംഗീത രമേശ് എന്നിവര്‍ പ്രസംഗിച്ചു.
ചിത്ര വിവരണം: മഹിളാ ഐക്യവേദി സംസ്ഥാനസമ്മേളന ഉദ്ഘാടന സഭയില്‍ ആര്‍എസ്എസ് പ്രാന്തസഹകാര്യവാഹക് പി.എന്‍. ഈശ്വരന് മുഖ്യപ്രഭാഷണം നടത്തുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: