ന്യൂദല്‍ഹി: അഴുക്കു ചാല്‍ വൃത്തിയാക്കുന്നതിനായി മാന്‍ഹോളില്‍ ഇറങ്ങിയ മൂന്നു തൊഴിലാളികള്‍ വിഷവാതകം ശ്വസിച്ച് മരിച്ചു. തെക്കു കിഴക്കന്‍ ദല്‍ഹിയിലെ ലജ്പത് നഗറില്‍ ഞായറാഴ്ചയാണ് സംഭവം. മാന്‍ഹോളില്‍ ഇറങ്ങി വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് ശ്വാസം മുട്ടലുണ്ടായാണ് മരണം സംഭവിച്ചത്.
ഞായറാഴ്ച രാവിലെ 11.30ഒാടെയാണ് സംഭവം. ആദ്യം അഴുക്കു ചാല്‍ വൃത്തിയാക്കുന്നതിനായി ഒരാള്‍ മാന്‍ഹോള്‍ വഴി ഇറങ്ങി. കുറേ സമയം കഴിഞ്ഞിട്ടും അയാളെ കാണാത്തതിനാല്‍ കരാറുകാരന്‍ രണ്ടമനെ ഇറക്കി വിട്ടു. അയാളെയും കാണാതായപ്പോള്‍ മൂന്നാമനോട് അന്വേഷിക്കാന്‍ പറഞ്ഞു. മൂന്നാമനേയും കാണാതായതോടെ നാലാമതൊരാളെ കയര്‍ വഴി താഴേക്കിറക്കിറക്കുകയായിരുന്നു.
എന്നാൽ താഴെ ഇറങ്ങിയ നാലാമന്‍ ശ്വാസം കിട്ടുന്നില്ലെന്ന് നിലവിളിച്ചതിനെ തുടര്‍ന്ന് വലിച്ചു കയറ്റി. പിന്നീട് പോലീസെത്തി മറ്റ് മൂന്നു തൊഴിലാളികളെയും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മരിച്ചവരില്‍ ജോജിന്ദര്‍ (32), അന്നു(28) എന്നിവരെ മാത്രമാണ് തിരിച്ചറിഞ്ഞത്. വിഷവാതകം ശ്വസിച്ച നാലാമന്‍ രാജേഷ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: