കൊല്ലം : റോഡപകടത്തില്‍പ്പെട്ട ഇതരസംസ്ഥാനക്കാരന് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ കൊല്ലം മെഡിസിറ്റിക്കെതിരെ കേസെടുക്കാന്‍ ഐ.ജി മനോജ് എബ്രഹാം നിര്‍ദേശം നല്കി. കൊല്ലം കമ്മിഷണര്‍ക്കാണ് ഐ.ജി നിര്‍ദേശം ന്ല്കിയത്.
തിരുനെല്‍വേലി സ്വദേശി മരുകന്(30) ആണ് മരിച്ചത്. കൂടെ ആരുമില്ലാത്തത് കൊണ്ടാണ് ചികിത്സ നിഷേധിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ നല്കിയ വിശദീകരണം. ഏഴു മണിക്കൂറോളമാണ് മുരുകന് ആബുലന്‍സില്‍ ചികിത്സ കാത്ത് കിടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: