തിരുവനന്തപുരം: ആക്രമണങ്ങള്‍ തടയുന്നതില്‍ പോലീസ് നിഷ്‌ക്രിയമെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ രൂക്ഷ വിമര്‍ശനം. ഇന്നലെ നടന്ന സര്‍വ്വകക്ഷി യോഗത്തിലാണ് പോലീസിന്റെ ഏകപക്ഷീയ നടപടികള്‍ക്കെതിരെ രാഷ്‌ട്രീയപാര്‍ട്ടികള്‍ രംഗത്തെത്തിയത്.
അക്രമങ്ങള്‍ നടക്കുമ്പോള്‍ പോലീസ് സ്ഥലത്തുണ്ടെങ്കിലും പലപ്പോഴും അതിന് കൂട്ടുനില്‍ക്കുന്നു. പരാതികള്‍ നല്‍കിയാല്‍ നടപടിയെടുക്കുന്നില്ല. രാഷ്‌ട്രീയബന്ധമുണ്ടായാലും ക്രിമിനലുകളെ അങ്ങനെത്തന്നെ കാണണമെന്നും പോലീസ് മുഖം നോക്കാതെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സര്‍വ്വകഷിയോഗത്തില്‍ ആവശ്യമുയര്‍ന്നു. എല്ലാ സംഘടനകള്‍ക്കും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനത്തുണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. സംഘടനാ സ്വാതന്ത്ര്യമില്ലാത്ത സ്ഥലങ്ങള്‍ ഏതെന്ന് കണ്ടെത്തി നടപടി സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടങ്ങളെ ചുമതലപ്പെടുത്താന്‍ യോഗം തീരുമാനിച്ചു.
ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശേഖരിച്ചിട്ടുള്ള ആയുധങ്ങള്‍ പിടിച്ചെടുക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. വികസനപരിപാടികളെ ബാധിക്കുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കേണ്ടത് തന്നെയാണെന്നും സര്‍വകക്ഷിയോഗത്തില്‍ ആവശ്യമുയര്‍ന്നു. കേരളത്തില്‍ ആകെ കുഴപ്പമാണെന്ന പ്രചാരണത്തില്‍ ആശങ്കയുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷിയോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വാക്കിലല്ല പ്രവര്‍ത്തിയിലാണ് സമാധാനശ്രമങ്ങള്‍ നടക്കേണ്ടതെന്ന് ഒ.രാജഗോപാല്‍ പറഞ്ഞു. അക്രമം തടയാനും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള സര്‍ക്കാരിന്റെ ഉത്തവാദിത്തം നിറവേറ്റണമെന്നും ഒ.രാജഗോപാല്‍ പറഞ്ഞു. സര്‍വ്വകഷിയോഗത്തെ സര്‍വാണികല്യാണമെന്ന് പറഞ്ഞ കെപിസിസി പ്രസിഡന്റ് എം.എം.ഹസ്സനും യോഗത്തില്‍ പങ്കെടുത്തു. സമാധാന ചര്‍ച്ചകള്‍ക്ക് പകരം ഹര്‍ത്താലുകള്‍ അവസാനിപ്പിക്കണമെന്ന ആവശ്യമാണ് ഹസ്സന്‍ യോഗത്തില്‍ ഉന്നയിച്ചത്. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കണമെന്ന ഗവര്‍ണ്ണറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു മുഖ്യമന്ത്രി സര്‍വ്വക്ഷിയോഗം വിളിച്ചത്.
















