എച്ച്ഇഎഫ് സംസ്ഥാന വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും എറണാകുളം മരട് സരോവരം ഹോട്ടലില്‍ കാലടി സംസ്‌കൃത സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി: ഹിന്ദു ഇക്കണോമിക് ഫോറം അഞ്ചാമത് സംസ്ഥാന വാര്‍ഷിക പൊതുയോഗവും പുതിയ സംസ്ഥാന ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും ‘അദ്വൈത് 2017’ എറണാകുളം മരട് സരോവരം ഹോട്ടലില്‍ നടന്നു.
കാലടി സംസ്‌കൃത സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ. എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് ഡയറക്ടര്‍ ഡോ.എന്‍. ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് മേലേത്ത് രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായി.
ഹിന്ദു വനിത ഇക്കണോമിക് ഫോറത്തിന്റെ ഉദ്ഘാടനവും നിര്‍ധന വിദ്യാര്‍ഥികള്‍ക്കുള്ള സാമ്പത്തിക സഹായ വിതരണവും നടന്നു. രാധാകൃഷ്ണന്‍ മേലേത്ത് (പ്രസിഡന്റ്), ടി. റനീഷ് (ജന. സെക്രട്ടറി), ഗോപകുമാര്‍ ജി. (ട്രഷറര്‍) എന്നിവരും 22 അംഗ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗങ്ങളും സത്യപ്രതിജ്ഞ ചൊല്ലി എച്ച് സംസ്ഥാന ഭാരവാഹികളായി ചുമതലയേറ്റു.
ഫൗണ്ടര്‍ പ്രസിഡന്റ് കെ.എ. മോഹന്‍ദാസ് സ്ഥാനാരോഹണ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. എം.ആര്‍. ശ്യാം, ടി. റനീഷ്, ജി. ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.
















