ഇടുക്കി: പത്രപ്രവര്‍ത്തക പെന്ഷന് ലഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രധാന മന്ത്രിക്ക് കത്ത് അയച്ച മാധ്യമ പ്രവര്ത്തകന് സംസ്ഥാന സര്‍ക്കാരിന്റെ അവഹേളനം. ജനയുഗം ഇടുക്കി ലേഖകനായിരുന്ന തൊടുപുഴ കുമാരമംഗലം തോട്ടുപുറത്ത് ടി.എന്‍ സുനിലിനാണ് സംസ്ഥന സര്‍ക്കാരിന്റെ അവഹേളന മേല്‍ക്കേണ്ടി വന്നത്.
പ്രധാന മന്ത്രിക്ക് സുനില്‍ നല്കിയ പരാതിയെത്തുടര്‍ന്ന് അന്വേഷണം നടത്താന്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് മേയ് മാസത്തില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ വിവിരം സുനിലിനെ പ്രധാന മന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ നിന്നും സ്വീകരിച്ച നടപടി നിരുത്തരവാദപരമാണ്. ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ നിന്നും സുനിലിന് അയച്ച കത്താണ് വിവാദമായിരിക്കുന്നത്.
സുനിലിന് അയച്ച കത്തില്‍ കൊല്ലം സ്വദേശിയായ അജയ്ഘോഷ് പ്രധാന മന്ത്രിക്ക് നല്കിയ പരാതിയുടെ തുടര്‍ നടപടികളാണ് വിശദീകരിക്കുന്നത്. കത്ത് ആരംഭിക്കുന്നിടത്ത് സുനിലിന്റെ അഡ്രസാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രധാന മന്ത്രിയുടെ ഓഫീസില്‍ നിന്നും ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ അട്ടിമറിക്കാന്‍ ചീഫ് സെക്രട്ടറിയുടെ ഓഫീസും ചില ജീവനക്കാരും ശ്രമിക്കുന്നു എന്ന ആക്ഷേപം സാധൂകരിക്കുന്നതാണ് ഈ വിവാദ കത്തിടപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: