പാലക്കാട്: കേരളത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങള്‍ വ്യാപിക്കുന്നുവെന്നാരോപിച്ച് തമിഴ്നാട്ടിലെ ഹിന്ദുമക്കള്‍ കക്ഷി അതിര്‍ത്തി പ്രദേശമായ വാളയാറില്‍ പ്രതിഷേധ പ്രകടനം നടത്തി.
കേരളത്തിലെ സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ദേശീയ പാതയില്‍ വാഹനങ്ങള്‍ തടയാനുള്ള പ്രവര്‍ത്തകരുടെ ശ്രമം പോലീസ് തടയുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: