ന്യൂദൽഹി: ഏഷ്യ-പസഫിക് സൂപ്പര്‍ മിഡില്‍ വെയ്റ്റില്‍ ചൈനീസ് താരം സുലിപിക്കര്‍ മെയ്‌മെയ്തിയാലിയെ വിജേന്ദര്‍ സിങ് മലര്‍ത്തിയടിച്ച പോലെ ചൈനയെ ഇന്ത്യയും പരാജയപ്പെടുത്തുമെന്ന് യോഗ ഗുരു ബാബാ രാംദേവ്. വിജേന്ദർ സിംഗിന്റെ വിജയത്തിന് ആശംസ അറിയിച്ച് കൊണ്ടാണ് രാം ദേവ് ഇത്തരത്തിൽ പ്രസ്താവന നടത്തിയത്.
ചൈനാക്കാരൻ മുംബൈയിൽ എങ്ങനെ പരാജയപ്പെട്ടോ അതേ തരത്തിൽ തന്നെ ദോക്‌ലാമിൽ ചൈന ഇന്ത്യൻ സേനയ്‌ക്ക് മുന്നിൽ മുട്ടുമടക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചൈനയുടെ വിൽപ്പന വസ്തുക്കൾ എല്ലാവരും ഉപേക്ഷിക്കണം, വീട്ടു സാമഗ്രികളാകട്ടെ മൊബൈൽ ഫോണുകളാകട്ടെ എല്ലാം തന്നെ ബഹിഷ്കരിക്കേണ്ടതാണ്. രാജ്യത്തെ എല്ലാ രാഷ്‌ട്രീയ പാർട്ടികളും ഇക്കാര്യത്തിൽ ഒരുമിച്ച് മുന്നോട്ട് ഇറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാക്കിസ്ഥാനെതിരെയും അദ്ദേഹം തുറന്നടിച്ചു. ആദ്യം തന്നെ പാക് അധീന കശ്മീർ കൈയ്യടക്കിയ ശേഷം പാക്കിസ്ഥാന്റെ ഭീകര പ്രവർത്തനങ്ങൾക്ക് തക്കതായ മറുപടി നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Congratulations to @boxervijender for the great win. Chinese met a grand defeat in Mumbai and same will happen in Doklam #BattleGroundAsia pic.twitter.com/d7kwncuvgQ
— स्वामी रामदेव (@yogrishiramdev) August 5, 2017
പ്രതികരിക്കാൻ ഇവിടെ എഴുതുക: