മുംബൈ: ഏഷ്യ-പസഫിക് സൂപ്പര്‍ മിഡില്‍ വെയ്റ്റില്‍ ചൈനീസ് താരം സുലിപിക്കര്‍ മെയ്മെയ്തിയാലിയെ മലര്‍ത്തിയടിച്ച് ഇന്ത്യയുടെ വിജേന്ദര്‍ സിങ് കിരീടം നിലനിര്‍ത്തി. തുടര്‍ച്ചയായ ഒൻപതാം വിജയം നേടിയാണ് വിജേന്ദര്‍ കിരീടം നേടിയത്.
ലോക ബോക്സിങ് ഓര്‍ഗനൈസേഷന്റെ ഓറിയന്റല്‍ മിഡില്‍വെയ്റ്റ് ചാമ്പ്യനാണ് മെയ്മെയ്തിയാലി. കനത്ത പോരാട്ടത്തില്‍ 96-93,95-94,95-94 എന്ന സ്കോറിനാണ് വിജേന്ദര്‍ കിരീടം പിടിച്ചെടുത്തത്. മുംബൈയിലാണ് മത്സരം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: