Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കൊടുത്തു, വാങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2017, 10:14 am IST
in Sports

കൊളംബോ: ആദ്യം രവീന്ദ്ര ജഡേജയിലൂടെ ഇന്ത്യയുടെ അടി. പിന്നാലെ, കുശാല്‍ മെന്‍ഡിസും ദിമുത് കരുണരത്‌നെയും ചേര്‍ന്നുള്ള ലങ്കന്‍ തിരിച്ചടി. ഇന്ത്യ-ശ്രീലങ്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം കളിയാരാധകര്‍ക്ക് സമ്മാനിച്ചത് ആഘോഷപ്പൂത്തിരി.

കളി നിര്‍ത്തുമ്പോള്‍ രണ്ടാമിന്നിങ്‌സില്‍ ലങ്ക രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സില്‍. ഇപ്പോഴും 230 റണ്‍സ് പിന്നിലുള്ള ലങ്കയ്‌ക്ക് ഇന്നു മുഴുവന്‍ ബാറ്റ് ചെയ്താല്‍ മത്സരം രക്ഷിച്ചെടുക്കാമെന്നു പ്രതീക്ഷ.

ഇന്നലെ തന്നെ ലങ്കാദഹനം പ്രതീക്ഷിച്ചവരെ ആവേശത്തിലാഴ്‌ത്തി അഞ്ചു വിക്കറ്റുമായി ആര്‍. അശ്വിന്‍ പടനയിച്ചപ്പോള്‍ 183 റണ്‍സിന് ലങ്കയുടെ ഒന്നാമിന്നിങ്‌സ് അവസാനിച്ചു. ആദ്യ ടെസ്റ്റില്‍ നിന്നു വ്യത്യസ്തമായി ആതിഥേയരെ ഫോളോ ഓണ്‍ ചെയ്യിച്ച ഇന്ത്യന്‍ നായകന്‍ വിരാടിന് പിഴച്ചു.

തുടക്കം കെങ്കേമം, പിന്നെ പിടിവിട്ടു. രണ്ടാമിന്നിങ്‌സില്‍ ഏഴു റണ്‍സെടുക്കുമ്പോഴേക്കും ഓപ്പണര്‍ ഉപുല്‍ തരംഗയെ മടക്കി ഉമേഷ് യാദവ് ഇന്ത്യയ്‌ക്ക് പ്രതീക്ഷ നല്‍കി. എന്നാല്‍, മൂന്നാമനായെത്തിയ കുശാല്‍ മെന്‍ഡിസും (110), ഓപ്പണര്‍ കരുണരത്‌നെയും (92 നോട്ടൗട്ട്) വിരാടിനെയും ഇന്ത്യയെയും നിരാശയിലാഴ്‌ത്തി.

രണ്ടാം വിക്കറ്റില്‍ 191 റണ്‍സ് ചേര്‍ത്തു സഖ്യം. 135 പന്തില്‍ 17 ഫോറുകളോടെ മെന്‍ഡിസിന്റെ മൂന്നാം സെഞ്ചുറി. കളിയവസാനിക്കാന്‍ ഓവറുകള്‍ മാത്രം ശേഷിക്കെ മെന്‍ഡിസിനെ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ കൈയിലെത്തിച്ച് ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യയെ തിരികെയെത്തിച്ചു. മലിന്ദ പുഷ്പകുമാരയാണ് കരുണരത്‌നെയ്‌ക്ക് കൂട്ടായി ക്രീസില്‍.

ആദ്യ ഇന്നിങ്‌സില്‍ അശ്വിനും ഷാമിയും ജഡേജയും ലങ്കന്‍ ബാറ്റ്‌സ്മാന്മാരെ ചുരുട്ടിക്കെട്ടി. 69 റണ്‍സ് വഴങ്ങിയാണ് അശ്വിന്‍ അഞ്ചു വിക്കറ്റെടുത്തത്. ജഡേജയ്‌ക്കും ഷാമിക്കും രണ്ടു വീതവും ഉമേഷ് യാദവിന് ഒന്നും വിക്കറ്റ്.

ഇരുപത്തിയാറാം തവണയാണ് അശ്വിന്‍ അഞ്ചു വിക്കറ്റ് നേടുന്നത്. വേഗത്തില്‍ 150 വിക്കറ്റ് തികയ്‌ക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി ജഡേജ. 32 കളിയില്‍ ഈ നേട്ടം. 29 ടെസ്റ്റില്‍ 150 തികച്ച ആര്‍. അശ്വിന്‍ ഒന്നാമത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ നിരോഷന്‍ ഡിക്‌വാല (51) ലങ്കന്‍ ടോപ് സ്‌കോറര്‍.

സ്‌കോര്‍ബോര്‍ഡ്

ഇന്ത്യ ഒന്നാമിന്നിങ്‌സ്

622/9 ഡിക്ല.

ശ്രീലങ്ക ഒന്നാമിന്നിങ്‌സ് 183

ശ്രീലങ്ക രണ്ടാമിന്നിങ്‌സ്

ദിമുത് കരുണരത്‌നെ നോട്ടൗട്ട് 92, ഉപുല്‍ തരംഗ ബി ഉമേഷ് 2, കുശാല്‍ മെന്‍ഡിസ് സി സാഹ ബി പാണ്ഡ്യ 110, മലിന്ദ പുഷ്പകുമാര നോട്ടൗട്ട് 2, എക്‌സ്ട്രാസ് 3, ആകെ 60 ഓവറില്‍ 209/2.

വിക്കറ്റ് വീഴ്ച: 1-7, 2-198.

ബൗളിങ്: ഉമേഷ് യാദവ് 9-2-29-0, ആര്‍. അശ്വിന്‍ 24-6-79-0, മുഹമ്മദ് ഷാമി 6-2-13-0, രവീന്ദ്ര ജഡേജ 16-2-76-0, ഹാര്‍ദിക് പാണ്ഡ്യ 5-0-12-1.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

India

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

Kerala

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

India

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

പുതിയ വാര്‍ത്തകള്‍

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

‘ ഇനി ഒരു സ്വേച്ഛാധിപതിയെയും തങ്ങൾ സഹിക്കില്ല , മുനീർ കുഞ്ഞുങ്ങൾക്ക് വേണ്ട ഭക്ഷണം വരെ തടഞ്ഞ് വച്ച ദുഷ്ടനാണ് ‘: പാക് അധീന കശ്മീർ കത്തുന്നു

വാട്ട്സ്ആപ്പിലെ യൂസര്‍നെയിം ഫീച്ചര്‍ ചര്‍ച്ചയ്‌ക്കു ശേഷം മതി, മെറ്റയ്‌ക്ക് നോട്ടീസയച്ച് കേന്ദ്രസര്‍ക്കാര്‍

മമിത ബൈജുവിന്റെ വളർച്ചയിൽ താൻ വളരെ സന്തോഷവതിയാണെന്ന് ഐശ്വര്യ ലക്ഷ്മി : അവൾ എനിക്ക് ഒരു കുട്ടിയെപ്പോലെയാണെന്നും പൊന്നിയൻ സെൽവം നടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.