തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ക്രിസ്മസ് അവധിക്കാലത്ത് നടത്താന്‍ ആലോചന. അധ്യയനദിനങ്ങള്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ നീക്കം.
ഡിസംബര്‍ 26 മുതല്‍ ജനുവരി ഒന്നു വരെ കലോത്സവം നടത്താനാണ് പ്രാഥമിക തീരുമാനം. ഇത്തരത്തില്‍ നടന്നാല്‍ ജനുവരി ഒന്നിലെ പ്രവൃത്തി ദിവസം മാത്രമേ നഷ്ടപ്പെടൂ. വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി പുതുവര്‍ഷത്തിന് തുടക്കമിടാനും കഴിയും.
ഒന്നിന് മേള തീര്‍ന്നാല്‍ ജനുവരി, ഫെബ്രുവരി മാസങ്ങള്‍ മുഴുവനായും പഠനത്തിനായി ഉപയോഗിക്കാമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിരീക്ഷണം.
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശം വിദ്യാഭ്യാസമന്ത്രി കൂടി അംഗീകരിച്ചാല്‍ മാത്രമേ അവധിക്കാല സ്‌കൂള്‍ മേള പ്രാബല്യത്തില്‍ വരൂ.
















