തിരുവനന്തപുരം: അഴിമതിക്കെതിരായ പോരാട്ടത്തിന്റെ ഉത്പ്പന്നമായി അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ വിവാദങ്ങള്‍ ഉത്പ്പാദിപ്പിക്കുന്ന ഫാക്ടറിയായി മാറിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മൂന്നാര്‍ വിഷയത്തില്‍ റവന്യൂ മന്ത്രിയെ ഒഴിവാക്കി മുഖ്യമന്ത്രിയുടെ ഓഫീസ് യോഗം വിളിച്ചതിനെയും കാനം വിമര്‍ശിച്ചു.
ഭൂപരിഷ്കരണ നിയമം അനുസരിച്ച് മൂന്നാറിലെ കാര്യങ്ങള്‍ നടക്കും. യോഗങ്ങള്‍ ഇനിയും ചേരും, പക്ഷേ നിയമങ്ങള്‍ നടപ്പാക്കണമെങ്കില്‍ റവന്യു മന്ത്രി അറിയണം. അല്ലെങ്കില്‍ അത് അര്‍ത്ഥശൂന്യമാണ്. റവന്യു മന്ത്രിയില്ലാതെ എത്ര യോഗം ചേര്‍ന്നിട്ടും കാര്യമില്ല. വിമര്‍ശകര്‍ക്ക് സര്‍ക്കാര്‍ കാതോര്‍ക്കണം. ഇല്ലാത്ത അധികാരം മുഖ്യമന്ത്രിയോ മന്ത്രിമാരോ ആരായാലും ഉപയോഗിക്കുന്നത് ശരിയല്ല.
സെക്രേട്ടറിയറ്റിലും അധികാര കയ്യേറ്റം നടക്കുന്നുണ്ട്. ദേശീയതലത്തില്‍ ഇടതുപക്ഷ ജനാധിപത്യ ബദല്‍ ഉയര്‍ന്നുവരണമെന്നത് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മാത്രം അഭിപ്രായമല്ല. ഇടതുപക്ഷത്തില്‍ പ്രവര്‍ത്തിക്കുന്നവരുടെയെല്ലാം പൊതു അഭിപ്രായമാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകേണ്ടതും ഇതു തന്നെയാണ്.
കെഎസ്ആര്‍ടിസിയില്‍ പണിമുടക്കിയവരെ സ്ഥലം മാറ്റിയ നടപടി ശരിയായില്ലെന്നും തൊഴിലാളികള്‍ക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുന്നത് ഇടതു സര്‍ക്കാരിന് യോജിച്ചതാണോയെന്നും കാനം ചോദിച്ചു. തൊഴിലാളികള്‍ക്കെതിരെയുള്ള നയം സര്‍ക്കാരും കെഎസ്ആര്‍ടിസി മാനേജ്മെന്റും തിരുത്തണമെന്നും കാനം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: