ആലപ്പുഴ: ശ്രീനാരായണ ഗുരു രചിച്ച പ്രാര്‍ത്ഥനാ ഗീതമായ ദൈവദശകത്തെ അവഹേളിച്ച നടപടി മാപ്പര്‍ഹിക്കാത്ത പാപമാണെന്ന് ആലുവ ആദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ ജന്മഭുമിയോട് പറഞ്ഞു. ഭാരതത്തിന്റെ ചിരന്തനമായ ചിന്താഗതിയാണ് അദ്വൈത വേദാന്തം.
എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ഭാരതത്തിന് ഉള്‍ക്കാള്ളാന്‍ കഴിഞ്ഞത് ഭാരതത്തിന്റെ ദര്‍ശനം അദ്വൈത വേദാന്തത്തിലധിഷ്ഠിതമായതിനാലാണ്. ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങളും മറ്റൊന്നായിരുന്നില്ല. അദ്വൈത ചിന്തയെ പ്രകാശിപ്പിക്കുന്ന എറ്റവും മഹത്തായ കൃതിയാണ് ദൈവദശകം. മൂഢമായ മനസ്സുകള്‍ക്ക് മാത്രമെ ദൈവദശകത്തെ മോശമായി ചിത്രീകരിക്കാന്‍ കഴിയുകയുള്ളു. ഇത് മാപ്പര്‍ഹിക്കാത്ത പാപമാണ്.
ഇത്തരം പ്രവണതകള്‍ക്കെതിരെ ശിവഗിരി മഠം ഭാരവാഹികളുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും സ്വാമി പറഞ്ഞു.
ശ്രീനാരായണ ഗുരു രചിച്ച ‘ദൈവമേ കാത്തുകൊള്‍കങ്ങ്’ എന്നു തുടങ്ങുന്ന വിശ്വപ്രസിദ്ധമായ പ്രാര്‍ത്ഥനാ ഗീതം ‘ദൈവദശക’ത്തെ അവഹേളിച്ച് ഡിസി ബുക്ക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. രവിചന്ദ്രന്‍ രചിച്ച ‘വെളിച്ചപ്പാടിന്റെ ഭാര്യ’ എന്ന പുസ്തകത്തില്‍ ദൈവദശകം അന്ധവിശ്വാസത്തിലേക്ക് ജനത്തെ നയിക്കുന്ന മയക്കുപാട്ട് മാത്രമാണെന്നാണ് അവഹേളിച്ചിരുക്കുന്നത്.
ആഹാരത്തിനും വസ്ത്രത്തിനും വേണ്ടി ദൈവത്തോട് അപേക്ഷിക്കുന്ന വെറുമൊരു ഭിക്ഷാടന സാഹിത്യമാണ് ദൈവദശകം. ആര്‍ത്തി മൂത്ത ഭക്തന് കാര്യസാദ്ധ്യത്തിനായി എന്തും ചെയ്യും.
ഇങ്ങനെയുള്ളവരെ തൃപ്തിപ്പെടുത്തുന്ന നിലവിളി മാത്രമാണ് ഗുരുവിന്റെ രചനയെന്നും അവഹേളിക്കുന്നു. ദൈവത്തിന് ജയ് വിളി, പ്രീണിപ്പിച്ചാല്‍ കൂടുതല്‍ ലഭിക്കുമെന്ന് കരുതുന്ന കൈക്കൂലി ദാതാവിന്റെ മാനസികാവസ്ഥ മാത്രമാണ് ഈ പ്രാര്‍ത്ഥനാ ഗീതത്തിലുള്ളത്. എല്ലാ ഭക്തരും ഭൗതികനേട്ടത്തിനായി ദിവസവും വിളിക്കുന്ന നിലവിളികള്‍ തന്നെയാണ് ദൈവദശകത്തിന്റെ പ്രമേയമെന്നും വിമര്‍ശനമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: