പയ്യന്നൂര്‍: ടൗണിലെ മെയിന്‍ റോഡില്‍ നാല് സ്ഥാപനങ്ങളില്‍ കഴിഞ്ഞ ദിവസം കവര്‍ച്ച നടന്നു. എംആര്‍ വാച്ച് വര്‍ക്സ്, ഭവ്യ സ്റ്റുഡിയോ, മേനക വസ്ത്രാലയം, സമീപത്തെ ജ്യോതിഷാലയം എന്നിവിടങ്ങളിലാണ് കവര്‍ച്ച നടന്നത്. ഇന്നലെ രാവിലെ കടതുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ചാശ്രമം ശ്രദ്ധയില്‍പ്പെട്ടത്. സ്റ്റുഡിയോയുടെ അലമാര തകര്‍ത്ത നിലയിലാണ്. ജ്യോത്സ്യരുടെ മുറിയില്‍ നിന്നും മേശയില്സൂക്ഷിച്ച 300 രൂപ മോഷണം പോയിട്ടുണ്ട്. കവര്‍ച്ചക്കുപയോഗിച്ച കമ്പിപ്പാരകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഇതുകൂടാതെ പെരുമ്പയിലെ എസ്പി സ്റ്റോറിലും കവര്‍ച്ച നടന്നു. മേശയിലണ്ടായിരുന്ന ആയിരം രൂപയാണ് നഷ്ടപ്പെട്ടത്. പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: