കണ്ണൂര്‍: പ്രശസ്ത തെയ്യംകലാകാരന്‍ ഏഴോം അതിയടം പൊടിക്കളം പറമ്പില്‍ കണ്ണപ്പെരുവണ്ണാന്റെ നിര്യാണത്തില്‍ സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന് അനുശോചിച്ചു. വടക്കെ മലബാറിന്റെ തെയ്യം കുലപതി എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. പാരമ്പര്യ കലകളുടെ പ്രാധാന്യവും ചരിത്രവും പുതിയ കാലത്തിന് ജീവിതം കൊണ്ട് പകര്‍ന്നു നല്കിയ കലാകാരനാണ് അദ്ദേഹം. ഏഴരപതിറ്റാണ്ടിലേറെക്കാലം കലാരംഗത്ത് നിറഞ്ഞുനിന്നു. ആയിരത്തിലധികം തവണ കതിവനൂര്‍വീരന്‍ തെയ്യം കെട്ടിയാടി അഭൂതപൂര്‍വ്വമായ അംഗീകാരത്തിന് അര്‍ഹനായി. റഷ്യ, ഫ്രാന്‍സ്, ജര്‍മ്മനി, ആഫ്രിക്ക എന്നീ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും പരിപാടികള്‍ അവതരിപ്പിക്കുയും ചെയ്ത അനുഷ്ഠാനകലകളുടെ അവതാരകനും പ്രചാരകനുമായി കലാ-സാംസ്കാരിക പരിപോഷണ രംഗത്ത് മുന്നില്‍ നിന്ന വ്യക്തിത്വമായിരുന്നു കണ്ണപ്പെരുവണ്ണാന്. അദ്ദേഹത്തിന്റെ ജീവിതം കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ മാതൃകയാക്കേണ്ടതും പുതിയ തലമുറ പഠിക്കേണ്ടതുമാണെന്ന് മന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: