ചാലക്കുടി: പോട്ട ആശ്രമം ജംഗ്ഷനില്‍ ആംബുലന്‍സും വാനും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്കേറ്റു.ആംബുലന്‍സില്‍ യാത്ര ചെയ്തിരുന്ന അവിട്ടത്തൂര്‍ സ്വദേശികളായ കുടുംബത്തിനും അവരുടെ ബന്ധുവിനുമാണ് പരിക്കേറ്റത്്.ആരുടേയും പരിക്ക് ഗുരുതരമല്ല.അവിട്ടത്തൂര്‍ തൊമ്മാന വീട്ടില്‍ ജെയ്സണ്‍ (44) ഇയാളുടെ ഭാര്യ ലിത(35),മക്കളായ മരിയ(15),മാക്സന്(11), ഇവരുടെ ബന്ധു എലിഞ്ഞിപ്ര മാളിയേക്കല്‍ ജോയിയുടെ മകന് ക്രിസ്റ്റോ(23)എന്നിവര്‍ക്കാണ് പരിക്കേറ്റത.് ഇവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ജെയ്സണ്‍ മകളായ മരിയയെ ചാലക്കുടിയിലെ ആശുപത്രിയിലേക്ക് കൊണ്ടു വരുമ്പോള്‍ കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. പുല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് അസുഖം കൂടിയതിനെ തുടര്‍ന്ന് ചാലക്കുടിയിലെ ആശുപത്രിയിലേക്ക് കൊണ്ടു വരികയായിരുന്നു .ചാലക്കുടി പോലീസും,നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: