കണ്ണൂര്‍: ബിഡിജെഎസ് ജില്ലാകമ്മറ്റിഭാരവാഹികളെ തെരഞ്ഞെടുത്തു. തുഷാര്‍ വെള്ളാപ്പള്ളിയുടെ ജില്ലാ പര്യടനത്തിന്റെ ഭാഗമായി മേഖലാ കണ്വെഷന് നടത്തുവാന്‍ ജില്ലാ കമ്മറ്റി യോഗം തീരുമാനിച്ചു. ജില്ലാപ്രസിഡണ്ട് വി.പി.ദാസന് അധ്യക്ഷതവഹിച്ചു. ശ്രീധരന് കാരാട്ട് സ്വാഗതം പറഞ്ഞു. സുരേന്ദ്രന് താടി, രാജീവന് ധര്‍മ്മടം, കെ.കെ.സോമന്, ഇ.മനീഷ് എന്നിവര്‍ സംസാരിച്ചു.
വി.പി.ദാസന് (പ്രസിഡണ്ട്), ശ്രീധരന് കാരാട്ട്, കെ.കെ.സോമന്, കെ.വി.അജി, വി.ആര്.സുനില്‍ (വൈസ് പ്രസിഡണ്ടുമാര്‍), പി.രാജീവന്, വി.ജിതേഷ്, ഇ.മനീഷ്, കെ.കെ.സജീവന്, പി.എന്‍.ബാബു (സെക്രട്ടറിമാര്‍), ഷാജി വാത്യാട്ട്, കെ.പി.രതീഷ് ബാബു, കെ.പി.രവി, പ്രഭാകരന് മാങ്ങാട് (ജോ.സെക്രട്ടറിമാര്‍), സുരേന്ദ്രന് താടി (ട്രഷറര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: