കാവിന്മൂല: ഗാന്ധിസ്മാരക വായനശാല മഹാമത്മാബാലവേദി ബാലോത്സവം-2017 6ന് രാവിലെ 10ന് വയോജനകേന്ദ്രത്തില്‍ നടക്കും. കെ.സനല്മാസ്റ്റര് ഉദ്ഘാടനം ചെയ്യും. എല്‍പി, യുപി, ഹൈസ്കൂള്‍ എന്നീവിഭാഗങ്ങളില്‍ മത്സരങ്ങളുണ്ടാകും. എല്‍പി വിഭാഗത്തില്‍ കാവ്യാലാപനം, ചലചിത്രഗാനാലാപനം, പ്രസംഗം, കഥാപ്രസംഗം, യുപി-ഹൈസ്കൂള്‍ വിഭാഗങ്ങള്‍ക്ക് കാവ്യാലാപനം, ചലചിത്രഗാനാലാപനം, പ്രസംഗം, കഥാപ്രസംഗം, മോണോആക്ട്, ആസ്വാദനക്കുറിപ്പ് തയ്യാറാക്കല്‍, കഥാപാത്ര നിരൂപണം, ഉപന്യാസ രചന, നാടന്‍പാട്ട് (ഗ്രൂപ്പ്), ചിത്രീകരണം, ലഘുനാടകം, കാര്‍ട്ടൂണ്‍ രചന, കഥാരചന, കവിതാരചന, എന്നീ ഇനങ്ങളിലാണ് മത്സരം. മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീലത നിര്‍വ്വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: