കണ്ണൂര്‍: വൃക്കരോഗംബാധിച്ചയാള് ചികിത്സാ സഹായം തേടുന്നു. പതിനഞ്ച് വര്‍ഷമായി വൃക്കരോഗത്തിന് ചികിത്സയില്‍ കഴിയുന്ന പരപ്പിന്മൊട്ട കോരമ്പേത്ത് ഹൗസില്‍ കെ.പി.മിത്രനാണ് ഉദാരമതികളുടെ സഹായം തേടുന്നത്. ആഴ്ചയില്‍ രണ്ട് തവണ ഡയാലിസിസ് ചെയ്തുവരുന്ന മിത്രന് അടിയന്തിരമായ വൃക്കമാറ്റിവെക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. 25 ലക്ഷം രൂപ ചെവല് വരുന്ന ശസ്ത്രക്രിയ നടത്താന്‍ മിത്രന്റെ കുടുംബത്തെ സഹായിക്കാനായി നാട്ടുകാരുടെ നേതൃത്വത്തില്‍ ചികിത്സാ സഹായ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. പി.ദിനേശന് (ചെയര്മാന്), സി.ടി.സദീശന് (കണ്‍വീനര്‍), കെ.ഷിജിത്ത് (ട്രഷറര്‍) എന്നിവരുടെ പേരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുഴാതി ശാഖയിലുള്ള 36892867038 (കഎടഇടആകച 0002261)എന്ന അക്കൗണ്ട് നമ്പറില്‍ സഹായമെത്തിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: