Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഐപിഎല്‍ മോഡല്‍ അട്ടിമറിച്ചു; വള്ളംകളി ‘സ്‌പോര്‍ട്‌സാ’യില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2017, 10:39 pm IST
in Sports

ആലപ്പുഴ: സംസ്ഥാനത്തിന്റെ പൈതൃകമായ വള്ളംകളി സ്‌പോര്‍ട്‌സ് ഇനമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങിയിട്ട് എട്ടു വര്‍ഷം. തുടര്‍ നടപടി ഇല്ലാത്തതിനാല്‍ പ്രഖ്യാപനം ജലരേഖയായി. ഇത്തവണ നെഹ്‌റു ട്രോഫി ജലോത്സവം ഐപിഎല്‍ മാതൃകയില്‍ പുനഃസംഘടിപ്പിക്കാനുള്ള നീക്കം സിപിഎം വിഭാഗീയതയില്‍ തട്ടിത്തകര്‍ന്നു.

മന്ത്രി തോമസ് ഐസക്കാണ് ഇത്തരമൊരു ആശയം മുന്നോട്ടു വെച്ചത്. വിഎസ് പക്ഷക്കാരനും വള്ളംകളി രംഗത്തെ പ്രമുഖനുമായ സി.കെ. സദാശിവന്റെ നേതൃത്വത്തില്‍ പഠനം നടത്തുകയും മന്ത്രി തലത്തില്‍ അംഗീകാരം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, ഐപിഎല്‍ മോഡല്‍ നടപ്പായാല്‍ കുത്തകകള്‍ വള്ളംകളിയെ കൈപ്പിടിയില്‍ ഒതുക്കുമെന്ന് ആശങ്ക ഉയര്‍ത്തി സിപിഎമ്മിലെ മറുപക്ഷം നീക്കം പൊളിച്ചു.

കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് കായികമന്ത്രിയായിരുന്ന എം. വിജയകുമാറിന്റെ നേതൃത്വത്തിലാണ് വള്ളംകളിയെ കായിക ഇനമായി പ്രഖ്യാപിച്ച് വിജ്ഞാപനം ഇറക്കിയത്. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ഒരു സമിതിയെയും നിയമിച്ചു. എന്നാല്‍, പ്രഖ്യാപനമല്ലാതെ വള്ളംകളി മത്സരങ്ങള്‍ക്ക് കായിക മത്സരങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നല്‍കുകയോ തുഴച്ചില്‍ക്കാരെ കായികതാരങ്ങളായി അംഗീകരിക്കാനോ തയാറായില്ല.

വള്ളംകളി കായിക മത്സരമായി അംഗീകരിക്കാന്‍ നിരവധി കടമ്പകള്‍ കടക്കണം. വള്ളങ്ങളുടെ നീളവും വലിപ്പവും ഏകീകരിക്കണം. നിലവില്‍ പല ചുണ്ടന്‍ വള്ളങ്ങള്‍ക്കും വ്യത്യസ്ത വലുപ്പമാണ്. കൂടാതെ വള്ളങ്ങളെല്ലാം തന്നെ പല കാലഘട്ടങ്ങളില്‍ നിര്‍മ്മിച്ചവയും. ഓരോ വള്ളങ്ങളിലെയും തുഴച്ചില്‍ക്കാരുടെ എണ്ണത്തിലും വ്യത്യാസമുണ്ട്. 80 മുതല്‍ 110 വരെയാണ് ചുണ്ടന്‍ വള്ളങ്ങളിലെ തുഴച്ചില്‍ക്കാരുടെ എണ്ണം. ഇത് ഏകീകരിക്കാനുള്ള ശ്രമങ്ങളും വിജയം കണ്ടില്ല. ഏഴു ജില്ലകളിലെങ്കിലും ചുണ്ടന്‍ വള്ളങ്ങള്‍ പങ്കെടുക്കുന്ന മത്സരങ്ങള്‍ നടക്കണമെന്ന നിബന്ധന ബോട്ട് ക്ലബ്ബുകളുടെ സംഘടനകള്‍ തന്നെ മുന്‍കൈയെടുത്ത് പാലിക്കുന്നുണ്ട്. നിലവില്‍ ഏഴു ജില്ലകളില്‍ ജലോത്സവങ്ങള്‍ അരങ്ങേറുന്നു.

പ്രധാന ജലോത്സവങ്ങള്‍ പോലും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു. സ്‌പോണ്‍സര്‍മാരില്ലാത്തതാണ് ജലോത്സവങ്ങളെ നഷ്ടത്തിലേക്ക് നയിക്കുന്നത്. പ്രശസ്തമായ ബോട്ട് ക്ലബ്ബുകള്‍ പലതും ഈ രംഗത്തോട് വിടപറയുന്നു.

ചുണ്ടന്‍ വള്ളങ്ങളുടെ രണ്ടാഴ്ചത്തെ പരിശീലനത്തിന് മാത്രം കുറഞ്ഞത് 20 ലക്ഷത്തോളം രൂപ ചെലവ് വരും. എന്നാല്‍, നെഹ്‌റു ട്രോഫി ജലോത്സവത്തില്‍ പോലും പരമാവധി ലഭിക്കുന്ന ബോണസ് തുക രണ്ടു ലക്ഷത്തില്‍ താഴെയാണ്. സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധയുണ്ടായില്ലെങ്കില്‍ വള്ളംകളികള്‍ക്ക് തനിമ നഷ്ടപ്പെടും.

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കർമ്മത്തിന് ഒരിയ്‌ക്കലും വഴി തെറ്റില്ല , എല്ലാ നിശബ്ദ ദ്രോഹങ്ങൾക്കും അത് കണക്ക് ചോദിക്കും ; വിനോദിനി കോടിയേരി

Idukki

പൂപ്പാറ വീണ്ടും പുകയുന്നു കൈയേറ്റം ഒഴിപ്പിച്ചു തുടങ്ങി; പ്രദേശത്ത് നിരോധനാജ്ഞ, പന്നിയാര്‍പ്പുഴ പൂര്‍വസ്ഥിതിയിലേക്ക്

Kerala

ഇടതുപക്ഷം ദുർബലപ്പെട്ടാൽ കേരളം തകരുമെന്ന് ഇ പി ജയരാജൻ ; ബംഗാളിൽ വോട്ടർ പട്ടിക തിരുത്തി ബിജെപി അധികാരം പിടിക്കാൻ ശ്രമിക്കുന്നു

Kerala

തലയോട്ടി അണിഞ്ഞ് നടക്കുന്നവർ ; തിരുനാവായിൽ വികൃത സംസ്കാരം കാണിച്ച് ഭീകരത സൃഷ്ടിക്കാൻ ശ്രമിച്ചു : സനാതനധർമ്മത്തെ അവഹേളിച്ച് ഞെരളത്ത് ഹരിഗോവിന്ദൻ

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

പുതിയ വാര്‍ത്തകള്‍

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.