Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ചൂഡാരത്‌നം നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2017, 09:25 pm IST
inSamskriti

മുദ്രാംഗുലീയം കയ്യിലെത്തിയ നേരം, തന്റെ പതി ദേവന്റെ കയ്യാണ് തന്റെ കയ്യിലമര്‍ന്നതെന്നു ദേവിയ്‌ക്കു തോന്നി. ദേവിയുടെ വിടര്‍ന്ന കണ്ണുകളില്‍ ആനന്ദം തിരയടിക്കുന്നത് വായുപുത്രന്‍ ദര്‍ശിച്ചു. ദേവി തിരക്കി: മാരുതീ, ദേവനു കുശലമാണെന്നു നീ പറയുന്നു. എന്നിട്ടുമെന്തേ എന്നോട് അപരാധം ചെയ്തവനെ എതിരിടാന്‍ മടിച്ചിരിക്കുന്നത്? വായുപുത്രന്‍ മറുപടി നല്‍കി; ദേവീ, നിന്തിരുവടി ഇവിടെയുണ്ടെന്നു അറിയാത്തതിനാലാണ് സ്വാമി ഇവിടെ വരാഞ്ഞത്. എന്നില്‍നിന്ന് ഇവിടത്തെ വര്‍ത്തമാനം അറിയുന്ന നിമിഷം, അവിടുന്ന് വാനരപ്പടയുമായി ഇവിടെയെത്തും. അല്ലെങ്കില്‍ വേണ്ടാ. ദേവി ദാ, എന്റെ ചുമലില്‍ കയറിയിരുന്നോളൂ. ഞാന്‍ ദേവിയെ പറയുന്ന വേഗം സ്വാമിയുടെ മുന്നിലെത്തിക്കാം.

അതു കേള്‍ക്കേ ദേവിയുടെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു: ‘ഈ കുറിയ ശരീരം വച്ച് നിനക്കതിനാവുമോ, വായുപുത്രാ?’

എങ്കില്‍ തന്റെ തനതുരൂപം ദേവിയെ ഒന്നു കാണിക്കാമെന്നു ആഞ്ജനേയന്‍ കരുതി. രണ്ടടി പിന്നാക്കം വെച്ചു; മാത്രനേരം ധ്യാനം കൊണ്ടു; ബൃംഹണശേഷിയെ വരുതിയിലാക്കി. നിമിഷവേഗം ഹനുമാന്‍ വളര്‍ന്നു വലുതാവാന്‍ തുടങ്ങി. ആകാശം മുട്ടുമെന്നു തോന്നിയ നേരം ദേവി പറഞ്ഞു മതി. ആ നിമിഷം ഹനുമാന്‍ പൂര്‍വസ്ഥിതിയിലായി.

‘ഹനുമാന്‍ വലുതായപ്പോള്‍ ദേവി ചെറുതായി, അല്ലേ?’ ശരത്ത് ഒരു കുസൃതിച്ചിരിയോടെ തിരക്കി.

‘ദേവിയെങ്ങനെ ചെറുതാവും?’ മുത്തശ്ശന്‍ തുടര്‍ന്നു: ‘ദേവിയ്‌ക്കറിയില്ലേ? നൂറുയോജന സമുദ്രം ചാടിക്കടക്കാന്‍ പോന്ന വായുപുത്രന്റെ വലിപ്പം ദേവിയ്‌ക്ക് ഇതിനകം മനസ്സിലായി കഴിഞ്ഞില്ലേ? ദേവി പറഞ്ഞു: നിന്റെയാ വിശ്വരൂപം ഒന്നു കാണണമെന്നു ഞാന്‍ മോഹിച്ചു. എന്റെ മോഹം സാധിച്ചിരിക്കുന്നു. നിന്റെ കൂടെ വരാന്‍ രണ്ടു കാര്യങ്ങളേ തടസ്സമായുള്ളൂ. ഒന്ന്-എന്റെ പതിദേവനിലുള്ള പരമഭക്തിയെ മുന്‍നിര്‍ത്തി പറയുന്നതാണ് -സ്വബുദ്ധിയോടുകൂടി ഞാന്‍ പരപുരുഷന്റെ ശരീരം സ്പര്‍ശിക്കയില്ല. രണ്ട്-രാവണനിഗ്രഹം ചെയ്ത് എന്നെ ഇവിടെനിന്നു കൊണ്ടുപോവുന്നതാണ് ശ്രീരാമയശസ്സിനു സമുചിതമായിട്ടുള്ളത്.

‘മുത്തശ്ശാ. ദേവി പരപുരുഷന്റെ ശരീരം സ്പര്‍ശിക്കയില്ല എന്നുപറഞ്ഞു. പഞ്ചവടിയില്‍ നിന്നു കൊണ്ടുപോരുമ്പോള്‍ ദേവിയെ രാവണന്‍ സ്പര്‍ശിച്ചില്ലേ?’ ശ്രീലക്ഷ്മി ചോദിച്ചു.

‘ഇല്ലാ-എന്നാണ് പ്രസന്നരാഘവം വ്യക്തമാക്കുന്നത്-‘ മുത്തശ്ശന്‍ പറഞ്ഞു: ‘ഗോദാവരി മറ്റു നദികളേയും സാഗരത്തേയും സീതാപഹരണ വാര്‍ത്ത കേള്‍പ്പിക്കയായിരുന്നു. സമുദ്രം ഇതേ മട്ടില്‍ തിരക്കി:

അപിനാമ ചമ വധൂടികാ സ്പൃഷ്ടാനിശാചരേണ?

അപ്പോള്‍ ഗോദാവരി മറുപടി നല്‍കി നസ്പൃഷ്ടാ.

രാവണന്‍ സീതയെ പിടിക്കാന്‍ തുനിഞ്ഞനേരം അനസൂയാദേവി നല്‍കിയ അംഗരാഗം, അഗ്നിയുടെ രൂപത്തില്‍ ദേവിയ്‌ക്ക് ആവരണമായി. അപ്പോള്‍ രാവണന്‍ വരുണമന്ത്രംകൊണ്ട് മേഘത്തെ വിളിച്ചു: മേഘത്തില്‍ പൊതിഞ്ഞ് പുഷ്പകം സീതയെ ലങ്കയിലേക്ക് കൊണ്ടുപോയി.

ഇക്കാര്യം സമുദ്രം ഹനുമാനോട് പറഞ്ഞിരുന്നു. ഹനുമാന്‍ ദേവിയെ തോളത്തേറ്റി കൊണ്ടുപോവാമെന്നു പറഞ്ഞത് ഒരാവേശത്തില്‍ മാത്രമായിരുന്നു എന്നു ഹനുമാന്‍ തന്നെ ദേവിയോടു പറയുന്നുണ്ട്: ദേവീ, അവിടുത്തെ വാദം യുക്തിഭദ്രമെന്ന് ഈയുള്ളവന്‍ അറിയുന്നു. ഒന്നേ അപേക്ഷിക്കാനുള്ളൂ: അമ്മ ദേവിയെ ഞാന്‍ കണ്ടു എന്നതിലേക്കായി സ്വാമിയുടെ സന്നിധിയില്‍ സമര്‍പ്പിക്കാന്‍ ഒരടയാളം തരാന്‍ ദയവുണ്ടാകണം.

ദേവി മാത്ര നേരം ചിന്ത പൂണ്ടു. ചിന്തയില്‍നിന്നുണര്‍ന്ന് വസ്ത്രാഞ്ചലത്തില്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന ചൂഡാമണിയെടുത്ത് ഹനുമാന് കൊടുത്തു.

തതോ വസ്ത്രഗതം മുക്ത്വാ ദിവ്യം ചൂഡാമണിം ശുഭം

പ്രദേയോ രാഘവായേതി സീതാ

ഹനുമതേ ഭദൗ

ഹനുമാനതു വാങ്ങി സാദരം

ശിരസ്സില്‍ ചേര്‍ത്തു.

തുടരും

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

Astrology

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.