Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കടക്കൂ, പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2017, 11:12 pm IST
in Kerala

തിരുവനന്തപുരം: സമാധാന ചര്‍ച്ചയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആട്ടിയിറക്കി. ഇവരെ ആരാണ് ഉള്ളിലേക്കു കടത്തിവിട്ടതെന്ന് മസ്‌കറ്റ് ഹോട്ടലിന്റെ മാനേജരോടു ദേഷ്യത്തോടെ ചോദിച്ചശേഷമാണ് ‘കടക്കൂ പുറത്ത്’ എന്ന് മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി ആക്രോശിച്ചത്. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ പുറത്തുപോകാന്‍ പിണറായി കാത്തുനിന്നു. എല്ലാവരും പുറത്തിറങ്ങിയ ശേഷമാണു ഹാളിലേക്കു പ്രവേശിച്ചത്.

മുഖ്യമന്ത്രി ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ക്കൊപ്പം ചര്‍ച്ചയ്‌ക്കിരിക്കുന്ന ദൃശ്യം പകര്‍ത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവസരം ലഭിച്ചില്ല. ചര്‍ച്ചകളും മറ്റും ആരംഭിക്കുന്നതിനു മുന്നോടിയായി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാധ്യമങ്ങളെ അനുവദിക്കുന്നത് പതിവു രീതിയാണ്. ചര്‍ച്ച തുടങ്ങുമ്പോള്‍ അവരെ പുറത്തിറക്കും. ഇവിടെ മുഖ്യമന്ത്രി എത്തിയപ്പോള്‍ത്തന്നെ അസ്വസ്ഥനായി ആക്രോശിക്കുകയായിരുന്നു

മസ്‌കറ്റ് ഹോട്ടലിലെ കോണ്‍ഫറന്‍സ് മുറിയിലായിരുന്നു ചര്‍ച്ച. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ഒ.രാജഗോപാല്‍ എംഎല്‍എ, ആര്‍എസ്എസ് പ്രാന്ത കാര്യവാഹക് ഗോപാലന്‍കുട്ടി മാസ്റ്റര്‍, സംഭാഗ് കാര്യവാഹ്് ടി. വി. പ്രസാദ് ബാബു, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ് തുടങ്ങിയവരാണ് ചര്‍ച്ചയ്‌ക്കായി ആദ്യമെത്തിയത്. പത്ത് മിനിറ്റിനുശേഷം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനൊപ്പം മുഖ്യമന്ത്രിയെത്തി. ഈ സമയത്ത് ബിജെപി നേതാക്കളുടെ ചിത്രം പകര്‍ത്തുന്ന തിരക്കിലായിരുന്നു മാധ്യമപ്രവര്‍ത്തകര്‍. അകത്ത് മാധ്യമപ്രവര്‍ത്തകരുള്ള വിവരം അറിഞ്ഞ മുഖ്യമന്ത്രി അവരെ അകത്തു കയറ്റിവിട്ടവര്‍ക്കെതിരെ കയര്‍ത്തതിനു ശേഷമാണ് മാധ്യമപ്രവര്‍ത്തകരെ ഇറക്കി വിട്ടത്.

ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരം ചര്‍ച്ച വിളിക്കേണ്ടിവന്നതിലെ ജാള്യത മുഖ്യമന്ത്രിയുടെ പ്രവൃത്തിയില്‍ പ്രകടമായിരുന്നു. രോഷപ്രകടനം എന്തിനെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി യോഗ ശേഷം മറുപടി പറഞ്ഞില്ല. ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളോടു പ്രതികരിക്കാതെ മുഖ്യമന്ത്രി മടങ്ങുകയായിരുന്നു. ‘കടക്കൂ പുറത്ത്’ എന്ന് മുഖ്യമന്ത്രി പറഞ്ഞതായി ശ്രദ്ധയില്‍പെട്ടില്ലെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. ചോദ്യങ്ങളില്‍നിന്നു കോടിയേരി ഒഴിഞ്ഞുമാറി. ചര്‍ച്ചയിലേക്കു മാധ്യമപ്രവര്‍ത്തകരെ ക്ഷണിച്ചിരുന്നില്ലന്ന വിശദീകരണം പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുണ്ടായി. ദൃശ്യങ്ങള്‍ എടുക്കുവാന്‍ പോലും ആര്‍ക്കും മുഖ്യമന്ത്രിയുടെ അറിയിപ്പു നല്‍കിയിരുന്നില്ലെന്നായിരുന്നു വിചിത്രമായ ആ വിശദീകരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തെ യുവാക്കളുടെ ക്ഷേമവും ഭാവിയുമാണ് സർക്കാരിന്റെ പ്രഥമ പരിഗണന, കുറ്റവാളികളെ ശിക്ഷിക്കും ; പാറ്റകളുടെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയുടെ ഉറപ്പ്

News

സ്വാമിശരണം ‘മുദ്രാവാക്യം’ രക്ഷിച്ചില്ല; നെറ്റിക്കുറി മാത്രം പോരാ, ആരാണ് ഈ പ്രശാന്ത്?

Editorial

കേരളത്തെ വഞ്ചിച്ചവര്‍ ദല്‍ഹിയില്‍ നിലവിളിക്കുന്നു

Kerala

മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ പയ്യന്നൂരിലെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു

Article

രക്തസാക്ഷികളെ തേടിയൊരു രാഷ്‌ട്രീയം

പുതിയ വാര്‍ത്തകള്‍

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

ചിത്രരാമായണം: ലക്ഷ്മണ സാന്ത്വനം

നമാമി രാമം-6: അചഞ്ചലഭക്തി, ആത്മഹര്‍ഷം

കോണ്‍ഗ്രസ് ഭരണത്തിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍; അതിന്റെ പേരില്‍ ഒരിടത്തും അക്രമ സമരങ്ങളും നടന്നില്ല. പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടില്ല

യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരം: രാജ്നാഥ് സിങ്

താടകാവധം: കരുണയ്‌ക്കും കര്‍ത്തവ്യത്തിനും ഇടയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.