കാസര്‍കോട്: ഐഎസില്‍ ചേര്‍ന്ന ഒരു മലയാളി കൂടി കൊല്ലപ്പെട്ടതായി സന്ദേശം. തൃക്കരിപ്പൂര്‍ പടന്ന എളമ്പച്ചി സ്വദേശി മര്‍വാര്‍ ഇസ്മായില്‍ മരിച്ചതായി വീട്ടുകാര്‍ക്ക് സന്ദേശമെത്തി.
ഐഎസില്‍ ചേര്‍ന്ന കാസര്‍കോട് പടന്ന സ്വദേശി അഷ്ഫാഖ് മജീദാണ് വീണ്ടും സന്ദേശമയച്ചിരിക്കുന്നത്.
കാസര്‍കോട് തൃക്കരിപ്പൂര്‍ പടന്ന സ്വദേശികളായ ഹഫീസുദ്ദീന്‍, മുഹമ്മദ് മുര്‍ഷിദ്, പാലക്കാട് സ്വദേശി യഹിയ എന്ന ബെക്‌സന്‍ തുടങ്ങിയവര്‍ നേരത്തെ അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ചൂണ്ടിക്കാട്ടി അഷ്ഫാഖ് മജീദ് സന്ദേശമയച്ചിരുന്നു. ഇതോടെ കേരളത്തില്‍ നിന്ന് ഐഎസില്‍ ചേര്‍ന്നവരില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി.
















