തിരുവനന്തപുരം: ആര്‍എസ്‌എസ് കാര്യവാഹ് രാജേഷിന്റെ കൊലപാതകം രാഷ്‌ട്രീയ കൊലയെന്ന് എഫ്‌ഐആര്‍. ബിജെപി-ഡിവൈഎഫ്‌ഐ സംഘര്‍ഷത്തെ തുടര്‍ന്നാണ് കൊലപാതകം നടന്നതെന്നും എഫ്‌ഐആറില്‍ പറയുന്നു.
11 പേരാണ് കൃത്യം നടത്തിയത്. ഇതില്‍ ഏഴ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. അക്രമവുമായി നേരിട്ട് ബന്ധമുള്ള ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും എഫ്‌ഐആറില്‍ പറയുന്നു. മണികണ്ഠന്‍ (മണിക്കുട്ടന്‍) ഉള്‍പ്പെടെ നാലുപേരെ ഡിവൈഎസ്‌പി പ്രമോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയിരുന്നു. ഇയാളെ കൂടാതെ ശ്രീകാര്യം കരുമ്പുകോണം സ്വദേശി പ്രമോദ്, ഗിരീഷ്, മഹേഷ് എന്നിവരാണ് പിടിയിലായത്.
പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കുകള്‍ കാട്ടാകടയ്‌ക്ക് സമീപത്തു നിന്നും പ്ലോസ് കണ്ടെത്തിയിരുന്നു. ഐജി മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം ഉള്‍പ്പെടെയുള്ള നടപടികള്‍ പുരോഗമിക്കുന്നത്. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് പത്തോളം വരുന്ന സിപിഎം കൊലയാളികള്‍ രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. വീട്ടിലേയ്‌ക്ക് സാധനം വാങ്ങാനെത്തിയതായിരുന്നു രാജേഷ്. ഈ സമയം കടയ്‌ക്കു മുന്നിലെത്തിയ അക്രമികള്‍ രാജേഷിനെ കടയില്‍ നിന്നു വലിച്ചിറക്കി വെട്ടുകയായിരുന്നു. എട്ട് ഇരുചക്ര വാഹനങ്ങളിലും ഇന്‍ഡിഗോ കാറിലുമായാണ് അക്രമി സംഘം എത്തിയത്.
പത്ത് മിനിട്ടോളം റോഡില്‍ കിടന്ന രാജേഷിനെ ബിജെപി പ്രവര്‍ത്തകര്‍ എത്തിയാണ് പോലീസ് വാഹനത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. 89 വെട്ടുകളാണ് രാജേഷിന്റെ ശരീരത്തില്‍ ഉണ്ടയിരുന്നത്. കഴുത്തിന് പുറകിലും താടിയെല്ലും ചെവിയുമായി ബന്ധപ്പെടുത്തിയുമുള്ള ആഴമേറിയ മുറിവുകളാണ് മരണത്തിനിടയാക്കിയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
















