Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജേഷിന് കണ്ണീരോടെ വിട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2017, 12:30 am IST
in Kerala

തിരുവനന്തപുരം: സിപിഎം-ഡിവൈഎഫ്‌ഐ അക്രമികള്‍ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ ആര്‍എസ്എസ് കാര്യവാഹ് രാജേഷിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന വിട. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയശേഷം രാവിലെ മെഡിക്കല്‍ കോളേജിലെത്തിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ പോങ്ങുംമൂട്ടില്‍ കൊണ്ടുവന്നു.

തുടര്‍ന്ന് വന്‍ജനാവലി വിലാപയാത്രയായാണ് രാജേഷിന്റെ വസതിയായ കല്ലമ്പള്ളി വിനായകനഗറിലെ കുന്നില്‍ വീട് തിരുവാതിരയില്‍ 3.30 ഓടെ മൃതദേഹം എത്തിച്ചത്. വീട്ടിലും പരിസരങ്ങളിലുമായി ആയിരക്കണക്കിന് ജനങ്ങളാണ് നാടിന്റെ അഭിമാനവും നാട്ടുകാരുടെ പ്രിയപ്പെട്ടവനുമായിരുന്ന രാജേഷിനെ ഒരുനോക്ക് കാണാന്‍ തടിച്ചുകൂടിയത്. നാട്ടിലെ എല്ലാ കാര്യങ്ങളിലും രാഷ്‌ട്രീയം നോക്കാതെ എത്തുന്ന തങ്ങളുടെ പ്രിയപ്പെട്ട രാജേഷിന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയ അമ്മമാരുടെ വാവിട്ടുള്ള നിലവിളി അവിടെ കൂടി നിന്ന ആയിരങ്ങളുടെ കണ്ണുകള്‍ ഈറനണിയിച്ചു.

രാജേഷിന്റെ അമ്മ ലളിതകുമാരിയുടെയും അച്ഛന്‍ സുദര്‍ശനന്റെയും ഭാര്യ റീനയുടെയും ഹൃദയം പൊട്ടിയുള്ള കരച്ചില്‍ കണ്ടുനിന്നവരുടെയും കണ്ണുനനയിച്ചു. മകന്‍ ആദിത്യന്‍ അച്ഛന് അന്ത്യചുംബനം നല്‍കിയ കാഴ്ച ഏവരുടെയും ഹൃദയം തകര്‍ക്കുന്നതായിരുന്നു. വൈകിട്ട് 4.20 ഓടെ വീട്ടില്‍ നിന്ന് ശാന്തികവാടത്തിലേക്ക് രാജേഷിന്റെ മൃതദേഹം വിലാപയാത്രയായി കൊണ്ടുപോയി. നാടും നാട്ടാരും തങ്ങളുടെ പ്രിയ നേതാവിന് കണ്ണീര്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ച് വിട നല്‍കുകയായിരുന്നു.

തൈക്കാട് ശാന്തികവാടത്തിലെത്തിച്ച മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. ആയിരക്കണക്കിന് പ്രവര്‍ത്തകരും നേതാക്കളും രാജേഷിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, കാര്യകാരി സദസ്യന്‍ ആര്‍. സഞ്ജയന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, സംഘടനാസെക്രട്ടറി എം. ഗണേശ്, ഒ. രാജഗോപാല്‍ എംഎല്‍എ, നേതാക്കളായ വി. മുരളീധരന്‍, അഡ്വ എസ്. സുരേഷ് തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. 6.20 ന് അന്ത്യപ്രണാമം നല്കിയതോടെ രാജേഷിന്റെ ഭൗതികശരീരം ചിതയിലേക്കെടുത്തു. മകന്‍ ആദിത്യന്‍ ചിതയ്‌ക്ക് തീ കൊളുത്തിയതോടെ രാജേഷിനെ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി.

89 വെട്ടുകള്‍

സിപിഎം അക്രമികള്‍ കൊലപ്പെടുത്തിയ ശ്രീകാര്യം ഉപനഗരം കാര്യവാഹ് രാജേഷിന്റെ ശരീരത്തില്‍ 89 വെട്ടുകള്‍. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴുത്തിന് പുറകിലും താടിയെല്ലും ചെവിയുമായി ബന്ധപ്പെടുത്തിയുമുള്ള ആഴമേറിയ മുറിവുകളാണ് മരണത്തിനിടയാക്കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ശനിയാഴ്ച രാത്രി 9 മണിയോടെയാണ് പത്തോളം വരുന്ന സിപിഎം കൊലയാളികള്‍ രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. വീട്ടിലേയ്‌ക്ക് സാധനം വാങ്ങാനെത്തിയതായിരുന്നു രാജേഷ്. ഈ സമയം കടയ്‌ക്കു മുന്നിലെത്തിയ അക്രമികള്‍ രാജേഷിനെ കടയില്‍ നിന്നു വലിച്ചിറക്കി വെട്ടുകയായിരുന്നു. എട്ട് ഇരുചക്ര വാഹനങ്ങളിലും ഇന്‍ഡിഗോ കാറിലുമായാണ് അക്രമി സംഘം എത്തിയത്.

പത്ത് മിനിട്ടോളം റോഡില്‍ കിടന്ന രാജേഷിനെ ബിജെപി പ്രവര്‍ത്തകര്‍ എത്തിയാണ് പോലീസ് വാഹനത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് കൊടുക്കേണ്ട വില അറിയാം

Kerala

1178 സ്ഥാപനങ്ങള്‍ ചില്ലി പൈസാ നല്‍കുന്നില്ല; കെഎസ്ഇബിക്ക് ലഭിക്കാനുള്ളത് ശതകോടികളുടെ കുടിശ്ശിക

Kerala

വിബി-ജി റാം ജി: പുതിയ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ അനുമതി

Thiruvananthapuram

ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സ് വിജയികള്‍ക്ക് ബിരുദപഠനം; കോഴ്‌സ് ഫീസും രജിസ്‌ട്രേഷന്‍ ഫീസും ജില്ലാ പഞ്ചായത്ത് വഹിക്കും

Kerala

വേളാങ്കണ്ണി തീർഥാടകർക്കായി എറണാകുളത്ത് നിന്ന് സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

പുതിയ വാര്‍ത്തകള്‍

പ്ലസ് ടു സേ ഫലം അനിശ്ചിതത്വത്തിൽ; ഒരു ലക്ഷത്തോളം വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിൽ

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

വാഗമണ്ണിൽ പട്ടയത്തിന്റ മറവിൽ കൈയേറിയ 10 ഏക്കർ തിരിച്ചുപിടിച്ചു; നടൻ പ്രകാശ് രാജിന് നോട്ടീസ്

റോഡു വികസനത്തിനായി ഏറ്റെടുത്ത കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം. തൊട്ടുപിന്നില്‍ പുതിയ ഗോപുരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു

വട്ടിയൂർക്കാവിൽ ഹലാൽ തീണ്ടിയ വികസനം; അഞ്ച് ആരാധനാലയങ്ങളുടെയും 48 വീടുകളുടെയും 226 കച്ചവട സ്ഥാപനങ്ങളുടെയും വസ്തു ഏറ്റെടുത്തു

രാജ്യത്തെ യുവാക്കളുടെ ക്ഷേമവും ഭാവിയുമാണ് സർക്കാരിന്റെ പ്രഥമ പരിഗണന, കുറ്റവാളികളെ ശിക്ഷിക്കും ; പാറ്റകളുടെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയുടെ ഉറപ്പ്

നീറ്റ് പേപ്പർ ചോർച്ചയിൽ അതിവേഗ കോടതികൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ

സ്വാമിശരണം ‘മുദ്രാവാക്യം’ രക്ഷിച്ചില്ല; നെറ്റിക്കുറി മാത്രം പോരാ, ആരാണ് ഈ പ്രശാന്ത്?

കേരളത്തെ വഞ്ചിച്ചവര്‍ ദല്‍ഹിയില്‍ നിലവിളിക്കുന്നു

മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ പയ്യന്നൂരിലെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു

രക്തസാക്ഷികളെ തേടിയൊരു രാഷ്‌ട്രീയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.