കട്ടപ്പന: കട്ടപ്പന ഐടിഐ കുന്നില്‍ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് സമീപവാസിയുടെ വീടിന് കേടുപാടുകള്‍ സംഭവിച്ചു. കാഞ്ഞിരന്താനം സന്തോഷിന്റെ വീടിന്റെ കെട്ടാണ് ഇടിഞ്ഞുവീണത്.
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചു മണിക്കാണ് സംഭവം. കെട്ട് ഇടിഞ്ഞ് വീണത് സമീപവാസിയായ കാതുപ്പള്ളില്‍ അനീഷിന്റെ വീടിന്റെ അടുക്കളവശത്തേക്കാണ്. വീടിന്റെ വര്‍ക്കേരിയ തകരുകയും ഭിത്തികള്‍ക്കും ചിമ്മിനികള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ആറുമാസം മുന്‍പ് സിമന്റ് ഇഷ്ടികകൊണ്ട് നിര്‍മ്മിച്ച കെട്ടാണ് ഇടിഞ്ഞു വീണത്. കെട്ടിടിഞ്ഞതിനെ തുടര്‍ന്ന് കാതുപ്പള്ളില്‍ അനുവും അല്‍മറ്റം അനീഷ് മനോജും ചേര്‍ന്ന് നടത്തിയ കോഴിക്കൃഷിയും തകര്‍ന്നു.ലോണ്‍ എടുത്താണ് ഇവര്‍ കോഴിക്കൃഷി ആരംഭിച്ചത്. കെട്ടിടിഞ്ഞ് കോഴിക്കൂടിന് മുകളില്‍ വീണ് മുപ്പതുകോഴികള്‍ ചത്തു. കോഴിക്കൂടും നശിച്ചു. രണ്ട് ആഴ്ചകൂടിക്കഴിഞ്ഞാല്‍ മുട്ടയിടുന്ന കോഴികളാണ് ചത്തത്. അന്‍പതിനായിരം രര
ൂപ നഷ്ടമുണ്ടായതായി ഇവര്‍ പറയുന്നു.
















