കട്ടപ്പന: പ്രദേശവാസികളുടെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് കുടിയേറ്റ കാലം മുതലുള്ള ഉദയഗിരി മേലേകുപ്പച്ചാംപടി-ചെമ്പകപ്പാറ റോഡ് ഗതാഗത യോഗ്യമാക്കിയത്.
എന്നാല്‍ മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് കാരിമാറ്റം പടിക്കല്‍ രൂപപ്പെട്ട ഗര്‍ത്തം മൂലം റോട്ടിലൂടെ വാഹന ഗതാഗതം അസാധ്യമായ അവസ്ഥയാണിപ്പോള്‍. പതിനച്ചു അടിയോളം വ്യാസവും, ഇരുപതു അടിയിലേറെ താഴ്ചയുള്ള ഗര്‍ത്തം അനുദിനം വലുതായിക്കൊണ്ടിരിക്കുകയാണ്.
റോഡിന്റെ ടാറിങ്ങിനോട് ചേര്‍ന്നുള്ള ഭാഗം മണ്ണിടിഞ്ഞ് അപകടാവസ്ഥയിലാണ്. ബന്ധപ്പെട്ട അധികാരിക
ളെ പ്രദേശവാസികള്‍ വിവരമറിയിച്ചെങ്കിലും റോഡിലെ അപകടാവസ്ഥ പരിഹരിക്കുവാന്‍ നടപടിയില്ല. അശാസ്ത്രീയപരമായ റോഡ് നിര്‍മ്മാണ രീതിയാണ് ഗര്‍ത്തം രൂപപ്പെട്ടതിന് കാരണമെന്നും ആക്ഷേപമുണ്ട്. അടിയന്തിരമായി അധികാരികള്‍ ശ്രദ്ധിച്ച് ഗര്‍ത്തം കല്ലുപയോഗിച്ചു നികത്തുവാനുള്ള നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
















