Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആലപ്പുഴ-ചങ്ങനാശ്ശേരി റോഡും കുട്ടനാടിന്റെ ശാപവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2017, 09:19 pm IST
in Vicharam

1930 ല്‍ ഭക്ഷ്യക്ഷാമം നേരിടാന്‍ പരിഷ്‌കരണനിര്‍ദ്ദേശങ്ങളുണ്ടായി. ഉയരുന്ന മലവെള്ളത്തെ പെട്ടെന്ന് വാര്‍ത്തുകളയുക, വേനലില്‍ ഉപ്പുവെള്ളം കയറാതെ സംവിധാനമുണ്ടാക്കുക. തിരുവിതാംകൂര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം രണ്ട് ഇറ്റാലിയന്‍ എന്‍ജിനീയര്‍മാരാണീ നിര്‍ദ്ദേശം വച്ചത്. (അന്നും ഇന്നും നമ്മുടെ ജലം, വെള്ളപ്പൊക്കം, കൃഷി, പരിഹാരം, ഒന്നും തന്നെ നാം പഠിക്കുകയില്ല എന്ന വാശിയുണ്ട്). ഈ നിര്‍ദ്ദേശം വന്നതോടെ അന്നത്തെ ജലസേചന വകുപ്പിലെ എന്‍ജിനീയറായിരുന്ന ഐ.സി. ചാക്കോ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിനും നിര്‍ദ്ദേശം വച്ചു.

അങ്ങനെ ആലപ്പുഴക്ക് വടക്ക് ആര്യാട് എന്ന സ്ഥലത്ത് വേമ്പനാട്ട് കായലില്‍നിന്നും കടലിലേക്ക് വെള്ളമൊഴുക്കാന്‍ ഒരു കനാല്‍ തുറക്കണമെന്നും, ആലപ്പുഴയില്‍നിന്ന് 22 കി.മീ തെക്ക് തോട്ടപ്പള്ളിയില്‍ കടലിലേക്ക് ഒരു ജലനിര്‍ഗമനത്തോട് (സ്പില്‍വേ) തുറക്കണമെന്നും തീരുമാനമായി. കാലങ്ങള്‍ക്കുശേഷം തോട്ടപ്പള്ളിയില്‍ സ്പില്‍വേ ഉണ്ടായി. അന്നുമുതല്‍ കുട്ടനാട്ടിലെ കര്‍ഷകര്‍ കെട്ടുതാലി വിറ്റുതുടങ്ങി. ഒരു സര്‍ക്കാരും ശാസ്ത്രീയമായി കുട്ടനാടിനെ പഠിച്ചില്ല.

ഉണ്ടാക്കിയ പദ്ധതി പിന്നീട് തിരുത്തി. മുഴുവനായി നടപ്പിലായതുമില്ല. കാലവര്‍ഷത്തില്‍ തിരയടിച്ച് കടലിലെ ജലനിരപ്പ് ഉയര്‍ന്നുനില്‍ക്കുമെന്ന യാഥാര്‍ത്ഥ്യം കണക്കാക്കിയിട്ടില്ല. സ്പില്‍വേയുടെ അഴിമുഖത്ത് മണല്‍തിട്ട രൂപംകൊള്ളുമെന്നും ഒഴുക്ക് തടസ്സപ്പെടുമെന്നുമുള്ള കണക്കുകൂട്ടലും നടന്നില്ല. സ്പില്‍വേയുടെ സ്ഥാനംതന്നെ തെറ്റായിപ്പോയെന്ന എക്കാലത്തെയും എന്‍ജിനീയര്‍മാരെന്ന് വിശേഷിപ്പിക്കപ്പെടുന്ന കര്‍ഷക കാരണവന്മാര്‍ പറയുന്നു.

അച്ചന്‍കോവില്‍-പമ്പ-മണിമല-മീനച്ചില്‍ നദീജലമാണ് കുട്ടനാടിന്റെ വെള്ളപ്പൊക്കം. സമുദ്രനിരപ്പിനേക്കാള്‍ ഒന്നര മീറ്റര്‍ ഉയര്‍ന്ന കരഭൂമിയും താഴ്ന്ന (മൂന്നേമുക്കാല്‍ മീറ്റര്‍) ഭൂമിയുള്‍പ്പെടെ 880 ച:കി.മീറ്ററാണ് മേഖല. പാറക്കെട്ടുകളില്ല, വന്‍മരങ്ങളില്ല, മനുഷ്യനിര്‍മ്മിത കനാലുകള്‍ ഉണ്ട്. 92 ച:കി.മീ ഉള്ള വേമ്പനാട്ടുകായല്‍ ഇതില്‍പ്പെടുന്നു.

തോട്ടപ്പള്ളി സ്പില്‍വേ വന്നു. തണ്ണീര്‍മുക്കം ബണ്ട് അരനൂറ്റാണ്ടിനുശേഷം ബാക്കി പണി നടക്കുന്നുവെന്ന വാര്‍ത്ത കണ്ടു. ബണ്ടുണ്ടായതുകൊണ്ട് ഒരു കിലോ നെല്ലുപോലും കൂടുതലുണ്ടായിട്ടില്ല, ഉണ്ടാവുകയുമില്ല. കാരണം അത് മനുഷ്യസാധ്യമല്ല എന്നതുതന്നെ.

ഒഴുക്കിന്റെ രീതി, വെള്ളപ്പൊക്കത്തിന്റെ പ്രത്യേകത, വെള്ളത്തെ തടയുന്ന നിര്‍മാണ രീതികള്‍, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍, സസ്യജലജീവി വംശവര്‍ദ്ധന, ആരോഗ്യപ്രശ്‌നങ്ങള്‍, ഉപ്പുവെള്ള്രപശ്‌നം. കായല്‍ സമുദ്രേത്തക്കാള്‍ താഴെയായതിനാല്‍ മലമുകളില്‍ നാല് നദികളിലൂടെ ഒഴുകിയെത്തുന്ന മഴവെള്ളം ഒഴുക്കിന്റെ ഗതിവേഗമനുസരിച്ച് ഇറങ്ങിപ്പോകാനുള്ള സമയം മാത്രമാണ് വെള്ളപ്പൊക്കം. സ്പില്‍വേയുടെ അഴിമുഖത്തുണ്ടാകാവുന്ന മണല്‍തിട്ട, കാലവര്‍ഷത്തില്‍ തിരയടിച്ച് കടലിലെ ജലനിരപ്പുയരുന്ന പ്രതിഭാസം, സ്പില്‍വേയുടെ സ്ഥാനം, ജനകീയാസൂത്രണം വഴി ഒരു പ്ലാനുമില്ലാതെ ഉണ്ടാക്കിയ കലുങ്ക്, പാലം, റോഡ്, വള്ളത്തിന്റെ ഗതി തടസ്സപ്പെടുത്തുന്ന കുളവാഴക്കൂട്ടം, വെള്ളപ്പൊക്കരൂക്ഷത, വ്യാപ്തി, കാലം, ഉപ്പുവെള്ളത്തിന്റെ വരവ്, ഇങ്ങനെ കണക്കാക്കിയാല്‍ കായല്‍ നിലം, കരിനിലം, കരപ്പാടം, ഒരു കൃഷിയും പറ്റാത്തവ ഇങ്ങനെ തിരിക്കണം. ഒാരു കയറുന്നത് ഒരുപോലെയല്ലെന്നു കാണാം.

വടക്കുഭാഗം തുറവൂര്‍ വൈക്കം-വടയാര്‍ മേഖല, തെക്ക് പുറക്കാട്. ഇവയില്‍ റഗുലേറ്റര്‍ കൊണ്ടുള്ള നിയന്ത്രണം ഒരു മാറ്റവും വരുത്തുന്നില്ല. വയ്‌ക്കം-വടയാറും തുറവൂരും റഗുലേറ്ററിന്റെ വടക്കുഭാഗത്താണ്. അവിടെ ഓരു കയറുന്നതു തടയാന്‍ താല്‍ക്കാലിക ബണ്ടിടുക മാത്രമാണ് വഴി. പുറക്കാട് ഭാഗത്ത് ഉപ്പുവെള്ളമെത്തുന്നത് അഷ്ടമുടിക്കായലില്‍നിന്നാണ്. ഈ മേഖല കൃഷിക്കനുയോജ്യമല്ല. ഇവിടെ ഉപ്പുവെള്ളം തടയുന്നത് തൃക്കുന്നപ്പുഴയില്‍ ചീപ്പിട്ടാണ്. സമുദ്രനിരപ്പിനേക്കാള്‍ താഴ്ന്നതും വീണ്ടെടുത്തതുമായ 4400 ഹെക്ടര്‍ ഉള്‍പ്പെടെ 44500 ഹെക്ടര്‍.

മനുഷ്യസാധ്യമല്ലാത്ത കാര്യങ്ങള്‍ ഉയര്‍ത്തി നിരവധി വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നു. അതിലൊന്നാണ് കരിങ്കല്‍ കെട്ട്. മന്ത്രി തോമസ് ചാണ്ടി മടവീഴ്ച കണ്ടിട്ട് അവിടെവച്ച് പറഞ്ഞത് കരിങ്കല്‍ കെട്ടിലൂടെ മടവീഴ്ച തടയുമെന്നാണ്. ഇത്തരം ഗീര്‍വാണങ്ങളാണ് കുട്ടനാടിന്റെ ശാപം. ഒരു കരിങ്കല്‍കെട്ടിനും കുട്ടനാടിനെ രക്ഷിക്കാനാവില്ല.

ചെളി കുത്തിപ്പൊക്കി തറ തട്ടിപൊക്കി വരമ്പു കുത്തി മാടമുണ്ടാക്കുന്ന തന്ത്രമാണ് കുട്ടനാടിന്റെ എന്‍ജിനീയറിങ്. റാണി-ചിത്തിര-മാര്‍ത്താണ്ഡം കായല്‍ കുത്തിയെടുത്ത് മുറിക്കന്‍ ലോകത്തിനു കാണിച്ചുകൊടുത്തതും അതാണ്. എം.എസ്. സ്വാമിനാഥന്റെ കുട്ടനാട് പാക്കേജിലും ഇങ്ങനെയാണ് നിര്‍ദ്ദേശം. അതൊക്കെ ചെളികുത്തി തറ കുത്താനും തട്ടിപ്പൊക്കാനുമാണ് പറയുന്നത്. ജലജീവികളുടെ പ്രജനനം, വംശവര്‍ധന, മനുഷ്യസമ്പത്തിന്റെ വര്‍ധന എല്ലാം ഇതിലുണ്ട്.

ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് എത്ര നൂറ്റാണ്ടു കഴിഞ്ഞാലും പൊങ്ങുന്ന വെള്ളത്തിന്റെ മേലെ ഉയര്‍ത്തുക അസാധ്യം. ഒഴുകാത്ത വെള്ളം പൊങ്ങാതെ എന്തുചെയ്യും? ജനകീയ ഇടപെടലും രാഷ്‌ട്രീയവും സൂക്ഷിച്ചു ചെയ്യേണ്ടതാണ്.

ഉദാ: ഇടുക്കി പദ്ധതി കുടിയൊഴിപ്പിച്ച് പദ്ധതി പണിയേണ്ട എന്നല്ല എകെജി-വെല്ലിംഗ്ടണ്‍ പറഞ്ഞത്. പരമാവധി കുടിയൊഴിപ്പിക്കല്‍ കുറച്ചു. അപ്പോള്‍ അണക്കെട്ടിന്റെ ഉയരം 100 അടി കുറച്ചു. 13000 കര്‍ഷകരെ ഒഴിപ്പിക്കല്‍ 3800 ലേക്കു ചുരുങ്ങി. പക്ഷെ ഇപ്പോള്‍ 10 ചങ്ങലയുടെ പേരില്‍ അവിടെ പട്ടയസമരത്തിന് തീകൊളുത്തി. ഇടുക്കിയുടെ ആയുസ്സ് 50 വര്‍ഷങ്ങള്‍ കുറയും. അത്രയേയുള്ളൂ. പ്ലാനിംഗില്ലാത്ത ജനകീയാസൂത്രണം, തലങ്ങും വിലങ്ങും റോഡും കലുങ്കും പാലവും കുളവാഴയും.

കുട്ടനാടിനെ ഇനി രക്ഷിക്കണമെങ്കില്‍ ആര്യാട് നിന്ന് വേമ്പനാട്ടു കായലില്‍നിന്ന് കടലിലേക്ക് തുറക്കുമെന്ന പ്ലാനിലുള്ള കനാല്‍ തുറക്കണം.

രണ്ടാമത് കുട്ടനാടും നാല് നദികളും പീച്ചി ഗവേഷണകേന്ദ്രത്തില്‍ സൃഷ്ടിച്ച് വെള്ളപ്പൊക്കം, ബണ്ട്, സ്പില്‍വേ ഇതു പഠിക്കണം. കുറഞ്ഞത് 10 വര്‍ഷം പഠിക്കണം. നമുക്കില്ലാത്തതും ഈ പഠനമാണ്. (ഉദാ: ബ്രഹ്മപുരം-വിളപ്പില്‍ശാല-ഗെയില്‍-അങ്ങനെ പോകുന്നു).

ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് മഴക്കാലം മുഴുവന്‍ വെള്ളത്തിലാകുമെന്ന് ഞങ്ങളെപ്പോലുള്ളവര്‍ പറയുന്നു. വാചകക്കസര്‍ത്തില്‍ പരിഹാരമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് ജെഎൻയു, ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക, നിയമ നടപടികൾ

India

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

Kerala

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

Kerala

എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് , എന്റെ ഇഷ്ടനിറം കാവി ; മോദിയുടെ പ്രസ്താവന സ്റ്റാറ്റസാക്കി പേളി മാണി

Kerala

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

പുതിയ വാര്‍ത്തകള്‍

മോദിയെ ഉപദേശിക്കാൻ മാത്രം ഒരു ബംഗ്ലാദേശിയും വളർന്നിട്ടില്ല ; ദൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടാൻ താരിഖ് റഹ്മാന്റെ ഉപദേശം ആവശ്യമില്ല

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

ബലൂചിസ്ഥാനിലെ ബി‌എൽ‌എയിൽ നാശം വിതയ്‌ക്കാനൊരുങ്ങി പാകിസ്ഥാൻ സൈന്യം ; ഇന്ത്യയ്‌ക്കെതിരെ വിരൽ ചൂണ്ടി മുനീറിന്റെ പുതിയ ഭീഷണി

നീറ്റ് മാത്രമല്ല പ്രശ്നം , 65 വയസ്സിലും , 75 വയസ്സിലും പൈസ ഭ്രാന്ത് മൂത്ത് റിട്ടയർ ആകാതെ കഷ്ടപ്പെട്ട് അഭിനയിക്കുന്ന ഈ പ്രമുഖർ യുവാക്കൾക്ക് പാര അല്ലേ

‘ നമ്മൾ കേരളക്കാരല്ലേ തെറ്റ് പറ്റിയാൽ ക്ഷമിച്ചൂടെ ‘ ; പാർലമെന്റ് കത്തിക്കണമെന്ന് പറഞ്ഞ മലയാളി വ്ലോഗർ മുഹമ്മദ് അനസ് മാപ്പ് പറഞ്ഞ് നിലവിളിച്ച് രംഗത്ത്

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

2025ലും ശബരിമലയില്‍ സ്വര്‍ണക്കവര്‍ച്ച നടന്നു; പി.എസ് പ്രശാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ് ഐ ടി

കാത്തിരിപ്പ് വിഫലം; അനീഷിന് ഇത് മടക്കമില്ലാത്ത യാത്ര, ജോലിസ്ഥലത്തേക്കു പോയത് ഓണത്തിന് വരുമെന്നു പറഞ്ഞ്

സാധാരണക്കാരെ സംരക്ഷിക്കാൻ കോടതിയുണ്ട്; നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ശ്വേത ഇല്ലാത്ത ‘അമ്മ പെൺമക്കൾ’ ഗ്രൂപ്പിൽ വാട്സാപ്പ് പോൾ നടത്തി വനിതാ താരങ്ങൾ; ശ്വേത വേണ്ട എന്ന് പോൾ റിസൾട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.