കണ്ണൂര്‍: ആഗസ്റ്റ് ഒന്നിന് അഞ്ചരക്കണ്ടി ടൗണിലെ വ്യാപാരികള്‍ 24 മണിക്കൂര്‍ കടയടപ്പ് സമരം നടത്തും. കേരള വ്യാപാരിവ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിലാണ് കടയടപ്പ് സമരവും റാലിയും പൊതുയോഗവും നടത്തുന്നത്.
അഞ്ചരക്കണ്ടി ടൗണിലെ 32 ഓളം വ്യാപാരികള്‍ക്ക് വഖഫ് കേസുമായി ബന്ധപ്പെട്ട് അവരുടെ സ്ഥാപനങ്ങള്‍ ഒഴിഞ്ഞു കൊടുക്കേണ്ട അവസ്ഥയാണ്. ഇതില്‍ പ്രതിഷേധിച്ചാണ് കടയടപ്പുസരം. 30 വര്‍ഷത്തിലധികമായി ഇവിടെ കച്ചവടം ചെയ്ത് വരുന്ന വ്യാപാരികള്‍ക്ക് പെട്ടെന്ന തന്നെ ഒഴിഞ്ഞ പോകേണ്ട അവസ്ഥ സംജാതമായിരിക്കുകയാണ്. ഇത്രയും കാലമായി വഖഫ് ബോര്‍ഡിന്റെ സ്ഥലത്ത് കെട്ടിട മുറികളെടുത്ത വ്യക്തികള്‍ക്കാണ് വാടക നല്‍കി വന്നത്. നിലവില്‍ 11 ജന്മിമാര്‍ സ്‌റ്റേ വാങ്ങിയിട്ടുണ്ട്. എന്നാല്‍ ജന്മി ആരായാലും വഖഫ് ബോര്‍ഡ് നിര്‍ദേശിക്കുന്ന ജന്മികള്‍ക്ക് വാടക നല്‍കാന്‍ തയ്യാറാണെന്നും ആയതിനാല്‍ വഖഫ് ബോര്‍ഡ് വ്യാപാരികളുടെ തൊഴില്‍ സംരക്ഷിക്കണമെന്നും വാര്‍്ത്താസമ്മേളനത്തില്‍ യൂണിറ്റ് പ്രസിഡന്റ് ഒ.വി.മമ്മു ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റ് എന്‍.കെ.മുഹമ്മദ്, കെ.കെ.ജയദേവന്‍, കെ.റിയാസ്, കെ.കെ.സുധീര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















