കോഴിക്കോട്: സെന്‍സേഷണലായ കേസുകളില്‍ മാധ്യമങ്ങളെ പോലീസ് കാണരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആവശ്യമെങ്കില്‍ മാത്രം അധികാരപ്പെട്ടവര്‍ വിവരങ്ങള്‍ പുറത്തുവിട്ടാല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏത് പ്രഗല്‍ഭനായാലും കുറ്റം തെളിയിക്കപ്പെട്ടാല്‍ അത്തരക്കാരെ അഴിക്കുള്ളിലാക്കാന്‍ ഒരു ശക്തിയേയും ഭയപ്പെടേണ്ടി വരില്ല. ലോക്കപ്പ് മര്‍ദ്ദനം, മൂന്നാം മുറ, അഴിമതി തുടങ്ങിയ പ്രവണതകള്‍ കുറഞ്ഞു വരുന്നുണ്ടെങ്കിലും പൂര്‍ണ്ണമായും ഇല്ലാതായി എന്ന അഭിപ്രായം സര്‍ക്കാരിനില്ല, മുഖ്യമന്ത്രി പറഞ്ഞു.
















