ന്യൂദല്‍ഹി: തമിഴ്‌നാടിന്റെ മുന്‍ ഇടംകൈയ്യന്‍ സ്പിന്നര്‍ സുനില്‍ സുബ്രഹ്മണ്യനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ മാനേജരായി നിയമിച്ചു. ഒരു വര്‍ഷത്തേയ്‌ക്കാണ് നിയമനം.
ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണിത്.ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റ് തുടങ്ങുന്ന ആഗസ്റ്റ് മൂന്നിന് മുമ്പ് സുബ്രഹ്മണ്യന്‍ ടീമിനൊപ്പം ചേരും.
ആര്‍. അശ്വിന്റെ കുട്ടിക്കാലത്തെ പരിശീലകനായ സുനില്‍ സുബ്രഹ്മണ്യന്‍ അസമിനും തമിഴ്‌നാടിനും വേണ്ടി 74 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.285 വിക്കറ്റും 1096 റണ്‍സും നേടിയിട്ടുണ്ട്.
















