തിരുവനന്തപുരം: കുട്ടികള്‍ കുറയുന്ന എന്‍ജിനീയറിംഗ് കോളേജുകള്‍ അടച്ചിടുന്നതാണ് നല്ലതെന്ന് ആള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍ ചെയര്‍മാന്‍ ഡോ. അനില്‍ സഹസ്ര ബുദ്ധെ. കുട്ടികള്‍ കുറയുന്നതിനാല്‍ നഷ്ടം എന്നു വിലപിക്കുന്നതില്‍ കാര്യമില്ല. അത്തരം കോളേജുകള്‍ സ്‌ക്കൂളുകളാക്കിമാറ്റുകയോ മറ്റ് കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുകയാ ചെയ്യണം. കേരളത്തില്‍ സാങ്കേതിക വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളിയും പരിഹാരവും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള സെല്‍ഫ്് ഫിനാന്‍സ്്് എന്‍ജിനീയറിംഗ് കോളേജ്്് മാനേജ്‌മെന്റ് അസോസിയേഷനും വിജ്ഞാന്‍ ഭാരതിയും ചേര്‍ന്നാണ്് സെമിനാല്‍ സംഘടിപ്പിച്ചത്.
മികച്ച അടിസ്ഥാന സൗകര്യവും അക്കാദമിക് നിലവാരവുമുള്ള കോളേജുകള്‍ക്കാണ് കുട്ടികള്‍ മുന്‍തൂക്കം നല്‍കുക. കാലഘട്ടത്തിന്റെ ആവശ്യത്തിനനുസരിച്ചുള്ള കോഴ്‌സുകള്‍ നടത്തുക എന്നതാണ് പ്രധാനം. മിടുക്കരായ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക്്് ഇന്ന് തൊഴില്‍ സാധ്യത ഉണ്ട്. മേഖല കണ്ടെത്തുന്നതിലാണ് ശ്രദ്ധിക്കേണ്ടത്്്. ക്രെഡിറ്റ് കുറച്ച് പാഠ്യപദ്ധതിയില്‍ അഴിച്ചുപണി വരുത്തി കുട്ടികളുടെ പഠനഭാരം കുറയ്‌ക്കാന്‍ നടപടി ഉണ്ടാകും. പഠനഭാരം സാമൂഹ്യ ഇടപെടലുകള്‍ വിദ്യാര്‍ഥികള്‍ക്ക് അന്യമാകുന്ന സാഹചര്യത്തിലാണിത്. നിലവില്‍ പഠനത്തിനല്ലാതെ മറ്റൊന്നിനും സമയമില്ല. വിദ്യാര്‍ഥികള്‍ കൂടുതല്‍ സാമൂഹ്യബോധ്യത്തോടെ വളരേണ്ടത് അത്യാവശ്യമാണ്. രാഷ്‌ട്രം നേരിടുന്ന വെല്ലുവിളികള്‍ കുട്ടികളും അറിഞ്ഞിരിക്കണം.
നിലയില്‍ നാലുവര്‍ഷം കൊണ്ട് 200 ക്രെഡിറ്റാണ് നിലവില്‍ വേണ്ടത്. ഇത് 160 ആയി ചുരുക്കും.പരമ്പരാഗത പരീക്ഷാരീതിക്ക് മാറ്റം വരുത്തും. കൂടുതല്‍ ചോദ്യങ്ങള്‍ക്ക് പകരം കുറച്ചു ചോദ്യങ്ങള്‍ നല്‍കി വിജ്ഞാനം അളക്കുന്ന രീതി കൊണ്ടുവരും.സഹസ്ര ബുദ്ധെ പറഞ്ഞു.
വിദ്യാഭ്യാസം ആരോഗ്യ രംഗങ്ങളില്‍ കേരളത്തിനുണ്ടായിരുന്ന മേല്‍കൈ നഷ്ടപ്പെട്ടതിനെക്കുറിച്ച് ചിന്തിക്കണമെന്ന്്് മുഖ്യ പ്രഭാഷണം നടത്തിയ വിജ്ഞാന്‍ ഭാരതി സെക്രട്ടറി ജനറല്‍ എ ജയകുമാര്‍ പറഞ്ഞു.
അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് പി ഒ ജെ ലബ്ബാ അധ്യക്ഷം വഹിച്ചു. കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍ സെക്രട്ടറി പ്രഫ. എ പി മിത്തല്‍, റീജിണല്‍ ഡയറക്ടര്‍ രമേശ്് ഉണ്ണികൃഷ്ണന്‍, ഡോ. സച്ചിന്‍, കെ ജി മധു, പ്രഫ കെ.ശശികുമാര്‍, വിവേകാനന്ദ പൈ എന്നിവര്‍ പ്രസംഗിച്ചു
















