Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദേവീവാക്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2017, 08:58 pm IST
inSamskriti

ഹനുമാന്റെ കാതില്‍ രാവണന്റെ ശബ്ദം വീണുകൊണ്ടിരുന്നു: അല്ലയോ മൈഥിലീ, ഞാന്‍ ദേവിയുടെ ശത്രുവല്ലാ. എന്റെ പത്‌നിയായിരിക്കാന്‍ കരുണ തോന്നിയാലും! ദേവി എന്റെ സ്വന്തമായാല്‍, എന്റെ പട്ടമഹിഷി മണ്ഡോദരിയ്‌ക്കും അധീശ്വരിയായിരിക്കും. മൂന്നുലോകങ്ങളില്‍ നിന്നും ഞാന്‍ നേടിയ സര്‍വസമ്പത്തും എന്റെയീ രാജ്യവും ഞാന്‍ തന്നെയും ദേവിയുടെ സ്വന്തമാവും….

‘ഈ പറയുന്നതൊക്കെ ദേവിയെ പ്രലോഭിപ്പിക്കാനല്ലേ?’ മുത്തശ്ശിയുടെ ശബ്ദത്തില്‍ പുച്ഛമായിരുന്നു.

‘അതു ദേവിക്കറിയില്ലേ?’ മുത്തശ്ശന്‍ മെല്ലെ ചിരിച്ചുകൊണ്ടുതുടര്‍ന്നു: ‘പക്ഷേ, ഹനുമാന് വേവലാതിയായിരുന്നു. എന്താണ് ദേവി മറുപടി നല്‍കുക? രാക്ഷസേന്ദ്രന്റെ പ്രലോഭനങ്ങള്‍ക്കു വഴിപ്പെടുമോ? മൗനംകൊണ്ട് സമ്മതംകൊള്ളുമോ? അതോ ധിക്കരിക്കാനുള്ള ധൈര്യം കാട്ടുമോ? ഹനുമാന്റെ ഉള്ളില്‍ അളക്കലും ചൊരിയലുമായിരുന്നു. അന്നേരം വായു പുത്രന്‍ കണ്ടു: ദേവി കൈനീട്ടി, പൊന്നിരുള്‍ മരത്തിന്റെ കടയ്‌ക്കല്‍ നിന്നിരുന്ന ഒരു പുല്ലിന്റെ നാമ്പ് നുള്ളിയെടുത്ത് രാവണന്റെ കാല്‍ക്കലേയ്‌ക്കിട്ടു.

”ഈ പുല്‍ക്കൊടിയ്‌ക്കു തുല്യമായേ നിന്നെ ഞാന്‍ കണക്കാക്കുന്നുള്ളൂ എന്നാണോ അതിനര്‍ത്ഥം?’ ശ്രീലക്ഷ്മി ആരാഞ്ഞു.

‘അതിനപ്പുറം, തന്റെ പതിദേവന് ഈ പുല്‍ത്തുമ്പുപോലും വജ്രായുധമാക്കാനാവും എന്നൊരു മുന്നറിയിപ്പുകൊടുക്കലുമാവാം, അല്ലെ?’ മുത്തശ്ശി തിരക്കി.

‘ആ അര്‍ത്ഥമെല്ലാം യോജിക്കും’ മുത്തശ്ശന്‍ തുടര്‍ന്നു: ആ പുല്‍ക്കൊടിയോടാണ് ദേവി സംസാരിച്ചത്.

നിവര്‍ത്തയമനോമത്തഃ സ്വജനേക്രിയതാം മനഃമത്തുപിടിച്ചവനേ, നിന്റെ മനസ്സിനെ പിന്തിരിപ്പിക്കുക. സ്വജനത്തില്‍ മനസ്സുറപ്പിക്കുക.

സദാചാരത്തില്‍നിന്നു വിട്ടുമാറിയ ബുദ്ധി അധര്‍മത്തില്‍ വന്നു ചേര്‍ന്നതിനാല്‍, നിന്റെ മാത്രമല്ല, വംശത്തിന്റെ നാശംകൂടി വന്നുചേരും. രാജ്യം നശിക്കും. പരഭാര്യയും പതിവ്രതയുമായ ഞാന്‍ വെറുമൊരു സാധാരണ സ്ത്രീയാണെന്നു കരുതി നീയെന്നെ പ്രലോഭിപ്പിക്കയാണോ? എന്റെ പതിയില്‍നിന്ന് തന്നെ വേര്‍പെടുത്താനാവുമെന്നു നിനയ്‌ക്കുന്ന നിനക്കു തെറ്റുപറ്റി. പ്രഭ സൂര്യനോടെന്നപോലെ, രഘുകുലപതിയായ ശ്രീരാമദേവനോട് അവിഭാജ്യയാണ് ഈ വൈദേഹിയെന്ന സത്യം ഇനിയെങ്കിലും നീ മനസ്സിലാക്കൂ.

എന്റെ പതിയുടെ ആജ്ഞയില്ലാത്തതിനാലും എന്റെ തപസ്സ് കെടുത്തരുതാത്തതിനാലുമാണ്, ദശഗ്രീവാ, ഭസ്മീകരിക്കേണ്ടവനായ നിന്നെ ഞാന്‍ ഭസ്മമാക്കാത്തത്.അസന്ദേശാത്തുതമസ്യ തപസശ്ചാനുപാലനാത്നത്വാം കുര്‍മീ ദശഗ്രീവ ഭസ്മ ഭസ്മാര്‍ഹതേജസാദേവിയുടെ വാക്കത്രയും കോരിത്തരിപ്പോടെയാണ് വായു പുത്രന്‍ കേട്ടിരുന്നത്. ദേവി തുടര്‍ന്നു: ‘നിനക്കറിയാമോ രാവണാ? സര്‍വേശ്വരനായ ബ്രഹ്മാവുപോലും സ്വസ്ഥാനത്തിന്റെ നിലനില്‍പ്പിനായി അഭയം തേടുന്ന ലോകനാഥനാണ് എന്റെ പതിദേവന്‍.

ആ ദേവദേവന്റെ ദക്ഷിണഭുജം ഗ്രഹിച്ച ഈ ഞാന്‍, അവിടുത്തെ നാമം ഉച്ചരിക്കാന്‍ പോലും അര്‍ഹതയില്ലാത്ത നിന്റെ ഭുജസ്പര്‍ശം സഹിക്കുമെന്ന്, രാക്ഷസ ജന്മമേ, നീ കരുതിയോ?’അത്ര ധൈര്യം ദേവി പ്രദര്‍ശിപ്പിക്കുമെന്നു ഹനുമാന്‍ കരുതിയില്ല, അല്ലെ മുത്തശ്ശാ?’ വരുണ്‍ ചോദിച്ചു.’ശരിയാണ്’ മുത്തശ്ശന്‍ പറഞ്ഞു: ‘ഹനുമാന് അദ്ഭുതമായിരുന്നു. പതിവ്രതകള്‍ക്കു പരപുരുഷഭാഷണം അനുചിതമാകയാലാണ് പുല്ലിനെ നടുവില്‍വച്ചു ഭാഷണം തുടങ്ങിയതെന്നേ ആദ്യം കരുതിയുള്ളൂ. ഇതിപ്പോള്‍ വ്യക്തമായി: നീയെനിക്കു തൃണപ്രായനാണെന്നു മാത്രമല്ലാ, എന്റെ പ്രാണനെ ഞാന്‍ പുല്ലുപോലെ വലിച്ചെറിയുമെന്നോ തൃണപ്രായനായ നിനക്ക് എന്നെ എന്തുചെയ്യാന്‍ കഴിയുമെന്നോ ഈ പുല്‍ക്കൊടി തൊടാന്‍ നീ ശക്തനല്ലാതിരിക്കേ, എന്നെ തൊടാന്‍ നിനക്കു കഴിയുമോ എന്നൊക്കെ അതിനര്‍ത്ഥമുണ്ട് എന്ന് ഹനുമാന് തോന്നി.’

(തുടരും) 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോളാര്‍ പാനലുകള്‍ സ്ഥാപിച്ചവര്‍ പ്രതിസന്ധിയില്‍; നെറ്റ് മീറ്റര്‍ കെഎസ്ഇബി ലഭ്യമാക്കുന്നില്ല

Kerala

ചലച്ചിത്ര സംവിധായകൻ ആർ. ശരത് അന്തരിച്ചു

India

ആദിശങ്കരാചാര്യർക്കും ശ്രീനാരായണ ഗുരുവിനും കേരളത്തിന്റെ പാരമ്പര്യത്തിലും സാമൂഹിക ജീവിതത്തിലും വലിയ സ്ഥാന0: ഗവർണർ ആർലേക്കർ

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

Editorial

ഐഎസ്ആര്‍ഒയുടെ തിളങ്ങുന്ന വിജയം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജ്ഞാനപാരമ്പര്യവും വികസിത ഭാരതവും

നേപ്പാള്‍ മുതല്‍ വയനാട് വരെ: പ്രകൃതി തരുന്ന താക്കീതുകള്‍

പത്ത് വര്‍ഷത്തിനിടെ പിടിച്ചത് 1.89ലക്ഷം കോടിയുടെ ലഹരിമരുന്ന്

ഗോവയിലെ പനാജിയില്‍ അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു

ലഹരിമുക്ത ഭാരതം: സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ ടാസ്‌ക് ഫോഴ്‌സ്

തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച ചെറുശ്ശേരി സ്മൃതിസദസ്സ് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ചെറുശ്ശേരി ഉറക്കുപാട്ടിലൂടെ മലയാള ഭാഷയെ ഉണര്‍ത്തി: ഡോ. സി.കെ. അശോക വര്‍മ്മ

മുംബൈ കേരള സമാജത്തിന്റെ ഓണാഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

ഏഷ്യന്‍ ഗെയിംസിന് 12 ദിവസം കൂടി; ഭാരത വെടിനാദം മുഴങ്ങിത്തുടങ്ങും ഭോപ്പാലില്‍ നിന്ന്

ആലോചനാമൃതം: തന്നെത്തന്നെ തിരിച്ചറിയുക

ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂരില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്.
പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു

സേവാഭാരതിയുടെ പ്രവര്‍ത്തകരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് സേവന സന്നദ്ധത: ടി.എസ്. പട്ടാഭിരാമന്‍

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്; പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.