തിരുവനന്തപുരം: സ്ത്രീ പീഡനകേസുമായി ബന്ധപ്പെട്ട് വിന്‍സെന്റ് എം.എല്‍.എയെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കര താലൂക്കിലെ വിവിധ സ്ഥലങ്ങളിലുണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നെയ്യാറ്റിന്‍കര, കാട്ടാക്കട സര്‍ക്കിള്‍ ഓഫീസിനു കീഴില്‍ വരുന്ന പൊലീസ് സ്റ്റേഷന് പരിധികളില്‍ ജില്ലാ കളക്ടര്‍ അഞ്ചു ദിവസത്തേക്ക് പൊലീസ് ആക്ട് പ്രഖ്യാപിച്ചു.
പൊലീസ് ആക്ട് 81 പ്രകാരം നെയ്യാറ്റിന്‍കര, ബാലരാമപുരം, നരുവാമൂട്, മാരായമുട്ടം, കാട്ടാക്കട, മാറനല്ലൂര്‍ സ്റ്റേഷന് പരിധികളില്‍ ജാഥ, മാര്‍ച്ച്, പൊതുയോഗങ്ങള്‍, മുദ്രാവാക്യം മുഴക്കല്‍ എന്നിവയ്ക്കാണ് നിരോധനം. പൊതുജനങ്ങള്‍ ഇത്തരം പ്രവൃത്തികളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും ജില്ലാ മജിസ്ട്രേറ്റു കൂടിയായ ജില്ലാ കളക്ടര്‍ എസ്. വെങ്കടേസപതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: