കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടി കാവ്യാമാധവന്റെ ബന്ധങ്ങളെക്കുറിച്ച് അന്വേഷണ സംഘം പരിശോധിക്കുന്നു. കേസിലെ പ്രതി പള്‍സര്‍ സുനിയുമായി കാവ്യയ്ക്ക് പരിചയമുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.
കാവ്യയുടെ ഡ്രൈവറായി പള്‍സര്‍ സുനി ജോലി ചെയ്തിട്ടുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. കേസില്‍ കാവ്യയെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു. ആറ് മണിക്കൂര്‍ ചോദ്യം ചെയ്ത കാവ്യയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തുമെന്നാണ് അറിയുന്നത്. ഇന്ന് തന്നെ അറസ്റ്റുണ്ടായേക്കും. കാവ്യയുടേയും അമ്മയുടേയും മൊഴികളിലെ പൊരുത്തക്കേട് പോലീസിന് വ്യക്തമായിട്ടുണ്ട്.
പള്‍സര്‍ സുനിയെ അറിയില്ലെന്നാണ് കാവ്യ പറഞ്ഞത്. എന്നാല്‍ പള്‍സര്‍ സുനി ഒന്ന് രണ്ട് പ്രാവശ്യം കാവ്യയെ ലൊക്കേഷനില്‍ എത്തിച്ച കാര്യം പോലീസ് ചൂണ്ടിക്കാട്ടിയെങ്കിലും കാവ്യ ഇത് നിഷേധിച്ചു. അമ്മ ശ്യാമളയുടെ മൊഴിയിലും പോലീസ് പൊരുത്തക്കേട് കണ്ടെത്തിയിട്ടുണ്ട്.
















