ശ്രീകണ്ഠപുരം: വീടിനു പരിസരത്തെ ഇലക്ട്രിക് ലൈനിന് മുകളില്‍ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ ദേഹത്ത് വീണ് ഗുരുതരമായി പരിക്കേറ്റ് പരിയാരം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന നിടുവാലൂരിലെ കുന്നുമ്മല്‍ പത്മനാഭന്‍ (72) അന്തരിച്ചു. കഴിഞ്ഞ 20 ന് വൈകീട്ട് 7 മണിയോടെയായിരുന്നു അപകടം. വൈദ്യുത കമ്പിയില്‍ ചരിഞ്ഞു നിന്ന മരം മുറിച്ചു മാറ്റുന്നതിനിടെ പതമനാഭന്റെ ദേഹത്ത് വീഴുകയായിരുന്നു. തലക്കും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഓപ്പറേഷന്‍ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. നിര്‍മ്മാണതൊഴിലാളിയായിരുന്നു. ഭാര്യ ദേര്‍മ്മല്‍ കാര്‍ത്യായനി. മക്കള്‍: ശ്രീജ (ജീവനക്കാരി, ജില്ലാ ആശുപത്രി വടകര), മിനി(കല്യാട് സര്‍വീസ് സഹകരണബാങ്ക്), സുനിജ ബാലകൃഷ്ണന്‍ (മുന്‍ പ്രസിഡന്റ്, ചപ്പാരപ്പടവ് പഞ്ചായത്ത്) ഷിനി(ഒരുമ സൂപ്പര്‍മാര്‍ക്കറ്റ്, പാടിക്കുന്ന്), ഷംന(ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി). മരുമക്കള്‍ : എം കുഞ്ഞികൃഷ്ണന്‍ (നിടുവാലൂര്‍), കെ.അനില്‍കുമാര്‍ (എല്‍ഐസി ഏജന്റ്, ബ്ലാത്തൂര്‍), ബാലകൃഷ്ണന്‍ (ചപ്പാരപ്പടവ്), രമേശന്‍ നണിയൂര്‍ (സിപിഐ മയ്യില്‍ ലോക്കല്‍ സെക്രട്ടറി), ജയരാജന്‍ (വ്യാപാരി, ശ്രീകണ്ഠപുരം). സഹോദരങ്ങള്‍: കുന്നുമ്മല്‍ നാരായണന്‍, ഗോവിന്ദന്‍, ബാലകൃഷണന്‍.
















