Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ചരിത്രം വഴിമാറുന്ന നിമിഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2017, 01:23 pm IST
in Vicharam

അന്നൊരു തിങ്കളാഴ്ചയായിരുന്നു. ഉത്തര്‍പ്രദേശില്‍ കാണ്‍പൂരിനടുത്ത് കല്യാണ്‍പൂര്‍ മഹര്‍ഷി ദയാനന്ദ വിഹാര്‍ കോളനി നിവാസികളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. അന്നാണ് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥി ബീഹാര്‍ ഗവര്‍ണറായ രാംനാഥ് കോവിന്ദാണെന്ന് ബിജെപി അധ്യക്ഷന്‍ അമിത്ഷാ പ്രഖ്യാപിച്ചത്.

ദല്‍ഹിയില്‍ ഇക്കാര്യം പ്രഖ്യാപിക്കപ്പെട്ട നിമിഷം മുതല്‍ കല്യാണ്‍പൂര്‍ ആഘാഷത്തിലമര്‍ന്നു. ആട്ടവും പാട്ടും പടക്കം പൊട്ടിക്കലുമൊക്കെയായി ്രഗാമവാസികള്‍ ആനന്ദനൃത്തമാടി. തങ്ങളില്‍പ്പെട്ട ഒരാള്‍ ഇന്ത്യയുടെ പ്രഥമപൗരനാവാന്‍ പോകുന്നതിന്റെ ആഹ്‌ളാദം അവര്‍ക്ക് പറഞ്ഞറിയിക്കാന്‍ പറ്റുന്നതായിരുന്നില്ല. വാര്‍ത്തയറിഞ്ഞ് മറ്റിടങ്ങളില്‍നിന്നുള്ളവരും രാംനാഥിന്റെ ജന്മനാട്ടിലേക്ക് പ്രവഹിച്ചപ്പോള്‍ രാജ്യത്തെ അധഃസ്ഥിത ജനതയുടെ ജീവിതത്തില്‍ പുതിയൊരു ചരിത്രം നിര്‍മിക്കപ്പെടുകയായിരുന്നു.

എഴുപത്തിയൊന്നുകാരനായ രാംനാഥ് കോവിന്ദ് ഏറ്റവും ലളിതമായ ജീവിത ചുറ്റുപാടുകളില്‍നിന്നാണ് രാജ്യത്തിന്റെ പരമോന്നത പദവിയിലെത്തിച്ചേരുന്നത്. മൃദുഭാഷിയായ, വ്യക്തിബന്ധങ്ങള്‍ക്ക് വളരെയധികം വിലകല്‍പ്പിക്കുന്ന രാംനാഥ് ദുഷ്‌കരമായ ജീവിതപാത താണ്ടിയാണ് അര്‍ഹമായ വിജയങ്ങള്‍ നേടിയെടുത്തത്. ”കഠിനാധ്വാനത്തിലൂടെയും സമര്‍പ്പണത്തിലൂടെയുമാണ് അദ്ദേഹം വിജയപാത വെട്ടിത്തെളിച്ചത്. നിയമബിരുദമെടുത്തശേഷം സിവില്‍ സര്‍വീസ് പരീക്ഷ പാസായെങ്കിലും ആരോഗ്യപരമായ കാരണങ്ങളാല്‍ ഐഎഎസ് വേണ്ടെന്നുവയ്‌ക്കുകയായിരുന്നു” എന്നാണ് 1996-2008 കാലയളവില്‍ രണ്ടുതവണ രാജ്യസഭാ എംപിയായിരുന്ന രാംനാഥിന്റെ പിആര്‍ഒയായി പ്രവര്‍ത്തിച്ച അശോക് ത്രിവേദി പറയുന്നത്. ”അദ്ദേഹത്തിന്റെ ഇഷ്ടങ്ങള്‍ ലൡതമാണ്. സാധാരണ ഭക്ഷണം മതി. മധുരത്തോട് അത്ര താല്‍പര്യമില്ല. ഞങ്ങളെല്ലാവരുമായും അദ്ദേഹം നല്ല ബന്ധം നിലനിര്‍ത്തിപ്പോന്നു. എന്റെ ഭാര്യയുടെ മരണവാര്‍ത്തയറിഞ്ഞ് 2012 ലാണ് ഏറ്റവുമൊടുവില്‍ അദ്ദേഹം വീട്ടില്‍ വന്നത്,” ത്രിവേദി ഓര്‍മിക്കുന്നു.

രാംനാഥിനെ അടുത്തറിയുന്ന എല്ലാവര്‍ക്കും അദ്ദേഹത്തിന്റെ സ്‌നേഹത്തെക്കുറിച്ചും ലാളിത്യത്തെക്കുറിച്ചും മാത്രമാണ് പറയാനുള്ളത്. ഇവരിലൊരാളാണ് കുസുമ റാഥോര്‍. പതിനഞ്ച് വര്‍ഷമായി കല്യാണ്‍പൂരിലെ രാംനാഥിന്റെ ചെറുവീട് നോക്കിനടത്തുന്നത് കുസുമയാണ്. ”അദ്ദേഹത്തിന്റെ രണ്ട് മക്കളും നല്ല നിലയിലാണ്. മകനും മകളും വിവാഹിതരാണ്. അധികാരത്തിന്റെ ഒരുതരത്തിലുള്ള അഹങ്കാരവും പ്രകടിപ്പിക്കാത്തയാളാണ്. എംപി എന്ന നെയിംപ്ലേറ്റ് മാത്രമാണ് ഇതിന് അപവാദം.”

കുട്ടിക്കാലം മുതല്‍ കോവിന്ദിനൊപ്പം ആര്‍എസ്എസ് ശാഖയില്‍ പോകാറുണ്ടായിരുന്ന അയല്‍ക്കാരന്‍ ദേവേന്ദ്ര ജുനേജ അഭിമാനകരമായാണ് രാംനാഥ് രാഷ്‌ട്രപതിപദവിയിലെത്തുന്നതിനെ കാണുന്നത്. ”എനിക്കും എന്നെപ്പോലെ അദ്ദേഹത്തെ അറിയുന്ന മറ്റുള്ളവര്‍ക്കും അഭിമാനകരമാണിത്. ഒട്ടും അഹങ്കാരമില്ലാത്ത മനുഷ്യന്‍. എല്ലാവരുടെയും കാര്യത്തില്‍ ശ്രദ്ധയുള്ളയാള്‍.”

ജനതാഭരണകാലത്ത് പ്രധാനമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായിയുടെ സെക്രട്ടറി, സുപ്രീംകോടതി അഭിഭാഷകന്‍, രാജ്യസഭാ എംപി, ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യന്‍ പ്രതിനിധി…. ഉന്നത പദവികള്‍ ഒന്നിനു പുറകെ ഒന്നായി തേടിയെത്തിയപ്പോഴും രാംനാഥ് കൂടുതല്‍ എളിയവനാവുകയായിരുന്നു. രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ ചരിത്രപരമായ ഭൂരിപക്ഷം നേടി വിജയിച്ചപ്പോഴും ഈ മനോഭാവത്തില്‍ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് വ്യക്തമായി.

”നിരവധി കോവിന്ദുമാര്‍ ഒരുനേരത്തെ ഭക്ഷണത്തിനായി മഴ നനഞ്ഞും മറ്റും പണിയെടുക്കുകയാണ്. ഇവരുടെ പ്രതിനിധിയായാണ് ഞാന്‍ രാഷ്‌ട്രപതിഭവനിലേക്ക് പോവുകയെന്ന് പറയാന്‍ ആഗ്രഹിക്കുന്നു. രാജ്യത്തിന്റെ പരമോന്നത പദവിയിലേക്കുള്ള എന്റെ നിയമനം സത്യസന്ധമായി കടമകള്‍ നിര്‍വഹിക്കാനുള്ള സന്ദേശമാണ്.

രാഷ്‌ട്രപതിയാവുകയെന്നത് ഒരിക്കലും എന്റെ സ്വപ്‌നമായിരുന്നില്ല. രാജ്യത്തോടുള്ള ആരാധനയാണ് എന്നെ ഇവിടെവരെ എത്തിച്ചിരിക്കുന്നത്. പുതിയ പദവി വലിയ ഉത്തരവാദിത്വമാണ്.” പ്രഗല്‍ഭരായ പലരെയും നമുക്ക് രാഷ്‌ട്രപതിമാരായി ലഭിച്ചിട്ടുണ്ടെങ്കിലും ഇങ്ങനെ പറയുന്ന പ്രഥമപൗരന്‍ ഇതാദ്യമാണ്.

ദളിതരുടെ അവകാശങ്ങള്‍ക്കായി നിരന്തരം പോരാടിയ ചരിത്രമുണ്ട് രാംനാഥ് കോവിന്ദിന്. 1997 ല്‍ അന്നത്തെ കേന്ദ്രസര്‍ക്കാര്‍ പട്ടികജാതി-വര്‍ഗ്ഗ സര്‍ക്കാര്‍ ജീവനക്കാരെ പ്രതികൂലമായി ബാധിക്കുന്ന ചില ഉത്തരവുകള്‍ ഇറക്കിയിരുന്നു. ഇതിനെതിരായ സമരത്തില്‍ രാംനാഥ് പങ്കുചേര്‍ന്നു. പിന്നീട് അധികാരത്തില്‍ വന്ന എന്‍ഡിഎ സര്‍ക്കാര്‍ മൂന്ന് ഭരണഘടനാ ഭേദഗതികൡലൂടെ ഈ ഉത്തരവുകളെ മറികടക്കുകയുണ്ടായി. പ്രധാനപ്പെട്ട പാര്‍ലമെന്ററി സമിതികളില്‍ രാംനാഥ് അംഗമായി പ്രവര്‍ത്തിച്ചു. പട്ടികജാതി-വര്‍ഗ ക്ഷേമം, ആഭ്യന്തരം, നിയമം നീതി എന്നിവ ഇതില്‍പ്പെടുന്നു.

രാഷ്‌ട്രീയ പാരമ്പര്യം മാത്രമല്ല, ഭരണ നൈപുണ്യവും രാംനാഥിന് വേണ്ടുവോളമുണ്ട്. ലക്‌നൗവിലെ ഡോ. ബി.ആര്‍. അംബേദ്കര്‍ യൂണിവേഴ്‌സിറ്റി ബോര്‍ഡംഗം, കൊല്‍ക്കത്ത ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഗവര്‍ണര്‍ ബോര്‍ഡ് അംഗം എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. തായ്‌ലാന്റ്, നേപ്പാള്‍, പാക്കിസ്ഥാന്‍, സിങ്കപ്പൂര്‍, ജര്‍മനി, സ്വിറ്റ്‌സര്‍ലാന്റ്, ഫ്രാന്‍സ്, ഇംഗ്ലണ്ട്, അമേരിക്ക എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതിന്റെ അനുഭവസമ്പത്തുണ്ട്.

മികച്ച അഭിഭാഷകനായി അറിയപ്പെടുന്ന രാംനാഥ് 1980-1993 കാലയളവില്‍ സുപ്രീംകോടതിയിലെ കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാന്റിങ് കോണ്‍സലായിരുന്നു. എല്ലാറ്റിനുമുപരി അഴിമതിയുടെ കറ പുരളാത്ത സംശുദ്ധ പൊതുജീവിതത്തിന് ഉടമ. ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുമെന്ന് പറയാറുണ്ട്. സ്വതന്ത്ര ഇന്ത്യയുടെ ഏഴ് പതിറ്റാണ്ടുകാലത്തെ ചരിത്രത്തില്‍ ഇത്തരമൊരു മുഹൂര്‍ത്തമാണ് രാംനാഥ് കോവിന്ദിന്റെ സ്ഥാനാരോഹണം സമ്മാനിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

India

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

Kerala

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

India

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

India

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

പുതിയ വാര്‍ത്തകള്‍

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

കുട്ടൻ തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടി; 33 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് മനോജ് കെ. ജയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.