കണ്ണൂര്‍: സംസ്ഥാന കാര്‍ഷിക വികസന കര്‍ഷകക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇരിക്കൂര്‍ ബ്ലോക്കടിസ്ഥാനത്തിലുള്ള വിള ആരോഗ്യ ക്ലിനിക്കിന്റെ ഉദ്ഘാടനം മലപ്പട്ടം കൃഷിഭവനില്‍ നടന്നു. ഇരിക്കൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.അനില്‍ കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പുഷ്പജന്‍ അദ്ധ്യക്ഷത വഹിച്ചു. ഇരിക്കൂര്‍ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കുര്യന്‍ അബ്രഹാം പദ്ധതി വിശദീകരിച്ചു. വിളപരിപാലനം നൂതന സങ്കേതങ്ങള്‍ എന്ന വിഷയത്തില്‍ മുണ്ടേരി കൃഷി ഓഫീസര്‍ എം.എന്‍. പ്രദീപ് കര്‍ഷകര്‍ക്ക് ക്ലാസെടുത്തു. മലപ്പട്ടം കൃഷി ഓഫീസര്‍ എ. സുരേന്ദ്രന്‍, സീനിയര്‍ കൃഷി അസിസ്റ്റന്റ് ടി.രഘുവരന്‍ എന്നിവര്‍ സംസാരിച്ചു.
















