ചാലക്കുടി: ലൗജിഹാദിനെക്കുറിച്ച് പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മഹിള ഐക്യവേദി സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു. മാധവിക്കുട്ടി, കമലസുരയ്യയായതു മുതല്‍ വൈക്കത്തെ അഖില ഹാഫിദയായതു വരെയുള്ള സംഭവങ്ങളില്‍ സമഗ്രമായ അന്വേക്ഷണം ആവശ്യമാണ്. പ്രണയത്തിന്റെ പേരില്‍ ഇത്തരം കാര്യങ്ങളെ നിസാരവല്‍ക്കരിക്കരുത്. സത്യം തുറന്ന് പറഞ്ഞ ഹൈക്കോടതിയെ പോലും അംഗീകരിക്കാത്ത രാഷ്‌ട്രീയ, സാമൂഹ്യ നേതാക്കള്‍ യാഥാര്‍ത്ഥ്യത്തിലേക്ക് തിരിച്ച് വരണം. സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
ആഗസ്റ്റ് 5, 6 തീയതികളില്‍ കൊട്ടാരക്കരയില്‍ നടക്കുന്ന സംഘടനയുടെ സംസ്ഥാന സമ്മേളനം ഇക്കാര്യത്തെ കുറിച്ച് സമഗ്രമായി ചര്‍ച്ച ചെയ്യും. ആയിരത്തോളം പ്രതിനിധികളും, വിവിധ നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കും. സംസ്ഥാന പ്രസിഡന്റ് നിഷ സോമന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍, വൈസ് പ്രസിഡന്റുമാരായ ഡോ. വിജയകുമാരി, പത്മിനി രാജന്‍, ഉഷാദേവി, സെക്രട്ടറിമാരായ ഷീജാ ബിജു, ശശികല ജയരാജ്, സംഗീത രമേശ്, സമിതിയംഗങ്ങളായ ഷൈനാ പ്രശാന്ത്, പ്രസന്ന ഉണ്ണികൃഷ്ണന്‍, പി.കെ.വല്‍സമ്മ, സംസ്ഥാന സംയോജകന്‍ എ.ശ്രീധരന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
















