കോട്ടയം : നഗരത്തിലെ സ്വകാര്യ ബസ് സ്റ്റാന്റുകളായ നാഗമ്പടവും തിരുനക്കരയും അപകടങ്ങളുടെ കേന്ദ്രമാണ്. വിദ്യാര്‍ത്ഥികള്‍ മുതല്‍ പ്രായമായവര്‍ വരെ ബസ്സുകള്‍ക്കടിയില്‍പ്പെട്ട് ദാരുണമായി മരിച്ചിട്ടുണ്ട്. അലക്ഷ്യമായി ബസ്സുകള്‍ പിന്നോട്ടെടുക്കുന്നതും തിരിക്കുന്നതുമാണ് അപകട കാരണം. തിരുനക്കര സ്റ്റാന്റിനകത്തേക്ക് ബസ്സുകള്‍ കയറുന്നതും ഇറങ്ങുന്നതും ഭീതിയുണ്ടാക്കും.സ്വകാര്യ ബസ്സുകള്‍ വീതി കുറഞ്ഞ റോഡില്‍ കൂടി മരണപാച്ചിലാണ് നടത്തുന്നത്. വിദ്യാര്‍ത്ഥികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് സ്വകാര്യ ബസ് സ്റ്റാന്റുകളയായതിനാല്‍ പ്രശ്‌നത്തിന്റെ ഗൗരവം കൂടുന്നു. രാത്രി സമയങ്ങളില്‍ രണ്ട് സ്റ്റാന്റുകളിലും സുരക്ഷ കുറവാണ്. എട്ട് മണി കഴിയുന്നതോടെ സാമൂഹ്യ വിരുദ്ധര്‍ സ്റ്റാന്റുകളില്‍ ഇടം പിടിക്കുന്നതാണ് കാരണം.
















