പൂച്ചാക്കല്‍: കൈവരിയില്ലാത്ത കലുങ്കുകള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. പൂച്ചാക്കല്‍ ഉളവ്‌യ്‌പ് റോഡിലെ അരിയോടി, മണിയംപ്പള്ളി, റാവൂത്തര്‍ എന്നീ കലുങ്കുകളാണ് അപകടസ്ഥിതിയിലായത്.
മാസങ്ങള്‍ മുന്‍പ് റോഡ് വീതികൂട്ടി ടാര്‍ ചെയ്തിരുന്നു. കാലപ്പഴക്കത്താന്‍ കലുങ്കുകളുടെ അടിഭാഗം ദ്രവിച്ച നിലയിലാണ്. കോണ്‍ക്രീറ്റുകള്‍ തകര്‍ന്ന് തുമ്പിച്ച കമ്പികള്‍ പുറത്ത് കാണാവുന്ന സ്ഥിതിയാണ്.
ടാര്‍ ചെയ്യുന്നതിന് മുന്‍പ് കലുങ്കിന്റെ ബലക്ഷയം അധികൃതര്‍ പരിശോധിച്ചില്ലെന്നാണ് ആക്ഷേപം. ദിവസങ്ങള്‍ക്ക് മുന്‍പ് ചേര്‍ത്തലയില്‍ നിന്ന് ഉളവയ്‌പിലേയ്‌ക്ക് പോയ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ അടിയോടി കലുങ്കില്‍ അപകടത്തില്‍ പെട്ടിരുന്നു. പാണാവള്ളി, ഉളവയ്‌പ്, തളിയാപറമ്പ്, പൂച്ചാക്കല്‍, തൈക്കാട്ടുശേരി എന്നീ പ്രദേശങ്ങളിലേയ്‌ക്ക് കെഎസ്ആര്‍ടിസി ബസുകള്‍ അടക്കം നൂറ് കണക്കിന് വാഹനങ്ങളാണ് ഇത് വഴി സഞ്ചരിക്കുന്നത്.
കലുങ്ക് പുനര്‍നിര്‍മിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
















