Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കുറുമാത്തൂരില്‍ 274 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി വില്‍പ്പനയ്‌ക്ക് ശ്രമമെന്ന് പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2017, 11:41 pm IST
inKannur

കണ്ണൂര്‍: സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തികള്‍ കയ്യേറി വില്‍പന നടത്തുന്നതായി ആരോപണം. കുറുമാത്തൂര്‍ വില്ലേജിലെ 274 ഏക്കര്‍ ഭൂമിയാണ് സ്വകാര്യ വ്യക്തികള്‍ കൈയ്യേറി വില്‍പന നടത്തി കൊണ്ടിരിക്കുന്നതത.് സംഭവത്തില്‍ മുഖ്യമന്ത്രി, റവന്യുമന്ത്രി, സ്ഥലം എംഎല്‍എ, ജില്ലാകലക്ടര്‍, തഹസില്‍ദാര്‍, വിജിലന്‍സ് എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് നടപടിയുണ്ടാകണമെന്നും ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കുറുമാത്തൂരില്‍ പഴയ റി.സര്‍വ്വേ നമ്പര്‍ 31 ല്‍പ്പെട്ട കടമ്പേരി ദേവസ്വത്തിന് കീഴിലായിരുന്ന ഭൂമിയാണ് കയ്യേറി വില്‍പ്പന നടത്താന്‍ ശ്രമം നടക്കുന്നത്. കണ്ണൂരില്‍ നിന്നുള്ളവര്‍ മാത്രമല്ല മധ്യകേരളത്തില്‍ വരെയുള്ളവര്‍ വരെ ഭൂമി കൈയ്യേറിയവരില്‍പ്പെടും. 1942 ല്‍ കട്ടക്കയം ചെറിയാന്‍ ജോസഫ് എന്നയാളും കുടുംബവും 439.74 ഏക്കര്‍ ഭൂമി കടമ്പേരി ദേവസ്വത്തില്‍ നിന്ന് പാട്ടത്തിന് വാങ്ങി കൈവശം വെച്ച് വരികയായിരുന്നു. കെഎല്‍ആര്‍ ആക്ട് നിലവില്‍ വന്നതോടെ ജന്‍മിയുടെ കൈവശം വെയ്‌ക്കാവുന്ന 15 ഏക്കര്‍ ഭൂമി കഴിച്ച് ബാക്കി 424.74 ഏക്കര്‍ ഭൂമി മിച്ചഭൂമിയായി ഏറ്റെടുക്കേണ്ടതാണ്. എന്നാല്‍ ഇതിലെ 274 ഏക്കര്‍ ഭൂമിയാണ് സ്വകാര്യവ്യക്തികള്‍ കൈയ്യേറിയിരിക്കുന്നത്.

കട്ടക്കയം ചെറിയാന്‍ ജോസഫിന്റെയും കുടുംബത്തിന്റെയും പേരില്‍ തളിപ്പറമ്പ് താലൂക്ക് ലാന്റ് ബോര്‍ഡിന്റെ എസ്എം 2/1992 ടിബിഎ നമ്പര്‍ പ്രകാരം മിച്ചഭൂമി കേസ് ഇപ്പോഴും തീര്‍പ്പ് കല്‍പ്പിക്കാതെ നിലനില്‍ക്കുന്നുണ്ട്. കൂടാതെ മിച്ചഭൂമിയായി ഏറ്റെടുക്കേണ്ട നടപടിക്രമം പൂര്‍ത്തിയാകാത്തതിനാല്‍ ഇതില്‍പ്പെട്ട ഭൂമിയുടെ രജിസ്‌ട്രേഷന്‍ നടപടി നിര്‍ത്തിവെച്ച് കൊണ്ട് തളിപ്പറമ്പ് സബ് രജിസ്ട്രാര്‍ ആഫീസര്‍ക്ക് നല്‍കിയ ജില്ലാകലക്ടറുടെ 5-11-1993 ലെ 358/73/ ടിബിഎ നമ്പര്‍ നിരോധന ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇതേ ഭൂമിക്ക് ചില വ്യക്തികള്‍ വ്യാജപട്ടയവും പ്രമാണങ്ങളും ഉണ്ടാക്കി ഹൈക്കോടതിയെ സമീപിക്കുകയും നിരോധനമുള്ള ഭൂമിയല്ല ഞങ്ങളുടേത് എന്നും റി.സ 31 ല്‍പ്പെട്ട മറ്റ് വസ്തുവായതിനാല്‍ ഞങ്ങളുടെ സ്വത്ത് വില്‍കാന്‍ അനുവദിക്കണമെന്ന് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് രജിസ്‌ട്രേഷനുള്ള അനുവാദം വാങ്ങിക്കുകയും ഇതിന്റെ മറവില്‍ കലക്ടറുടെ നിരോധ ഉത്തരവുള്ള ഭൂമി രജിസ്റ്റര്‍ ചെയ്ത് വന്‍ വില ഈടാക്കി വില്‍പന നടത്തുകയാണ്. സര്‍ക്കാര്‍ മേല്‍പറഞ്ഞ ഭൂമി മിച്ചഭൂമിയായി ഏറ്റെടുക്കണമെങ്കില്‍ അതിന്റെ ഉടമസ്ഥര്‍ക്ക് അവരുടെ അവകാശപ്പെട്ട 15 സെന്റ് ഭൂമി ലാന്റ് ബോര്‍ഡ് അളന്ന് തിട്ടപ്പെടുത്തി നല്‍കണം. എന്നാല്‍ ഇത് വരെ ഭൂമി അളന്ന് തിട്ടപ്പെടുത്തിയിട്ടില്ല. ഈ ഭൂമിയുടെ യഥാര്‍ത്ഥ അവകാശികള്‍ കട്ടക്കയം ചെറിയാന്‍ ജോസഫിന്റെ കുടുംബക്കാരാണ്. എന്നാല്‍ വില്‍പന നടത്താനുള്ള നടപടിയുമായി ഇപ്പോള്‍ നീങ്ങുന്നവരില്‍ ഒരാളും കട്ടക്കയം ചെറിയാന്‍ ജോസഫിന്റെ കുടുംബക്കാരല്ലെന്നതാണ് വസ്തുത.

താലൂക്ക് ലാന്റ് ബോര്‍ഡിന്റെ മിച്ചഭൂമി കേസ് പൂര്‍ത്തിയായി മിച്ചഭൂമിയായി ഏറ്റെടുക്കാന്‍ തീരുമാനിച്ചാല്‍ ഈ ഭൂമി മിച്ചഭൂമിയായി ഏറ്റെടുക്കമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. എത്രയും പെട്ടെന്ന് ഭൂമിയുടെ നിജസ്ഥിതി പരിശോധിച്ച് മിച്ചഭൂമിയായി ഏറ്റെടുത്ത് ഭൂരഹിതരായ കര്‍ഷക തൊഴിലാളികള്‍ക്ക് ഇത് വിതരണം ചെയ്യണമെന്നും ആക്ഷന്‍കമ്മറ്റി ഭാരവാഹികളായ പി.കെ.കുഞ്ഞിരാമന്‍, വി.പ്രേമരാജന്‍ മാസ്റ്റര്‍, കെ.വി.ബാലകൃഷ്ണന്‍, വി.ഗംഗാധര്‍, എം.പ്രദീപന്‍, എം.വി.പ്രശാന്തന്‍ എന്നിവര്‍ പങ്കെടുത്തു.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

India

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

Kerala

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

India

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

Kerala

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

പുതിയ വാര്‍ത്തകള്‍

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

നവാഗത സംവിധായകൻ ശ്രീജിത്ത്.എം.നായർ ഒരുക്കിയ  ‘ആരംഭം ഒരു അൽബാനിയോ കഥ’ ഒക്ടോബർ 9 ന് തിയേറ്ററിലെത്തും.

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ അസം റൈഫിൾസിന് നേരെ ഭീകരാക്രമണം; ഒരു ജവാന് വീരമൃത്യു, നാല് പേർക്ക് പരിക്ക്

റിനില്‍ ഗൗതമിന് വിടനല്‍കി സംഗീത ലോകം, ഏറെ പ്രശസ്തി നേടിക്കൊടുത്തത് ‘പദ്മഹാരപ്രിയ’യെന്ന പൂര്‍ണത്രയീശ സ്തുതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.