Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ലങ്കാദർശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2017, 08:29 pm IST
in Samskriti

രാജപാതയുടെ അരികുപറ്റി വായുപുത്രന്‍ നടന്നു. പാതയ്‌ക്കിരുവശവും വജ്രനിര്‍മിതമായ ശ്രീഗൃഹങ്ങള്‍. തലയുയര്‍ത്തി നില്‍ക്കുന്ന വെണ്മാളികകള്‍. ധനധാന്യസമൃദ്ധമായ കച്ചവട മന്ദിരങ്ങള്‍. അകലെ, നിശാചരന്മാരുടെ ആലയങ്ങള്‍; അവയില്‍നിന്ന് ചിലമ്പൊലിയും അരഞ്ഞാണ്‍ കിലുക്കവും കേള്‍ക്കാം.

‘അസുരശ്രേഷ്ഠരുടെ മങ്കമാര്‍ നാദശീലുകള്‍ക്കൊത്ത് നൃത്തച്ചുവടുകള്‍ വെയ്‌ക്കുകയാവും’- മുത്തശ്ശി ആത്മഗതം കൊണ്ടു.

‘അപൂര്‍വ്വം ദാനവ നിലയങ്ങളില്‍നിന്ന് വേദമന്ത്രധ്വനികള്‍ മുഴങ്ങിക്കേട്ടു’- മുത്തശ്ശന്‍ പറഞ്ഞു.

‘വിഭീഷണന്റെ ആലയത്തില്‍ നിന്നാവും; അല്ലേ?’

‘ആവാം’ മുത്തശ്ശന്‍ തുടര്‍ന്നു: ‘വീഥിയില്‍ തിരക്കുണ്ടായിരുന്നു. ദീക്ഷ വളര്‍ത്തിയവര്‍. തലമുണ്ഡനം ചെയ്തവര്‍. ജടാഭാരമുള്ളവര്‍. ആയുധധാരികള്‍ ഒറ്റയ്‌ക്കും കൂട്ടായും അവിടവിടെയുണ്ട്. വില്ലെടുത്തവരും ഖഡ്ഗധാരികളുമുണ്ട്. ആഞ്ജനേയന്റെ ദൃഷ്ടി എല്ലായിടത്തും പാറിനടന്നു; ഒന്നിലും ഉറച്ചുനിന്നില്ല. ദൃശ്യത്തിനൊത്തുള്ള വികാരങ്ങള്‍ മനസ്സില്‍ രൂപംകൊണ്ടില്ല. അവിടെ ഒരൊറ്റ വിചാരം മാത്രം: ദേവിയെ കണ്ടെത്തണം.

ദേവിയെ ഇതുവരെ കണ്ടിട്ടില്ല; ആ രൂപം സങ്കല്‍പ്പത്തിലേയുള്ളൂ. ജീവിതപന്ഥാവില്‍ ഒരിക്കലും ധര്‍മച്യുതിയേല്‍ക്കാത്തവള്‍. തന്റെ സ്വാമിയായ ശ്രീരാമചന്ദ്രനെ കാണാന്‍ അത്യാഗ്രഹത്തോടെ വസിക്കുന്നവള്‍. ഭര്‍ത്തൃവിരഹത്തിന്റെ പീഡനമേല്‍ക്കുന്നവള്‍. ഉത്തമസ്ത്രീകളില്‍ അഗ്രഗണ്യയായവള്‍-ആ ദേവി എവിടെയാണ്? തൂണിലും തുരുമ്പിലും തിരഞ്ഞു. ഏതെങ്കിലും മന്ദിരത്തില്‍ ദേവിയെ അടച്ചിട്ടിരിക്കയാവുമോ?

നിരനിരയായുള്ള മന്ദിരങ്ങള്‍. എല്ലാ മന്ദിരങ്ങളിലും നോക്കണം. ചുറ്റി നടന്നു. ചില മന്ദിരങ്ങളില്‍നിന്നു പൊട്ടിച്ചിരികള്‍ കേട്ടു- അവിടെ ദേവിയുണ്ടാവില്ല എന്നു മനസ്സു പറഞ്ഞു. ചിലയിടങ്ങളില്‍ കാമിനീകാമുകന്മാരുടെ മധുരഭാഷണങ്ങള്‍. അതിനു കാതോര്‍ത്തു. അക്കൂട്ടത്തില്‍ ദേവിയുണ്ടാവാനിടയില്ല. പക്ഷേ-ദേവിയ്‌ക്കു കാവലിരിക്കുന്നവരായിക്കൂടേ അവര്‍? അവരെ ശ്രദ്ധിച്ചു. ആരേയും ഒഴിവാക്കിയില്ല. നിദ്ര ചെയ്യുന്ന സ്ത്രീകളുണ്ട്. അവരെ നോക്കി. അവരുടെ ഓരോ അംഗത്തിലും ദൃഷ്ടി ചെന്നു.

മുത്തശ്ശി ആത്മഗതംകൊണ്ടു: നിത്യബ്രഹ്മചാരിക്കു യോജിച്ച പണി തന്നെ!

‘അല്ലാതെന്തു ചെയ്യും? മുത്തശ്ശന്‍ ഗൗരവം പൂണ്ടു:’ സ്ത്രീകളെ ശ്രദ്ധിക്കാതെ സീതയെ കണ്ടെത്താനാവുമോ? അവയവങ്ങളില്‍ ശ്രദ്ധിക്കാതെ ആളെ തിരിച്ചറിയാന്‍ പറ്റുമോ? ഒരാളെ ശ്രദ്ധിക്കാതെ വിട്ടാല്‍, ആ ആള്‍ ദേവിയായിക്കൂടാ എന്നില്ലല്ലോ’

മുത്തശ്ശിയില്‍ അനുകമ്പ വളര്‍ന്നു: ‘ശരിയാണ്. ഇത്രമാത്രം യാതനയേറ്റ് ദൗത്യനിര്‍വഹണം നടത്തേണ്ട ബദ്ധപ്പാട് ഒരു ചരിത്രപുരുഷനും ഉണ്ടായിക്കാണില്ല’

വായുപുത്രന്‍ നേരെ രാജസ്ഥാനത്തിലേക്കുപോയി. അമാത്യരുടെ ഭവനങ്ങള്‍. മന്ത്രി പ്രവരന്മാരുടെ ഭവനങ്ങള്‍. ആശ്രിതരുടെ വാസസ്ഥലങ്ങള്‍. ഓരോമുറിയും അരിച്ചുപെറുക്കി നോക്കണം. എവിടെയെങ്കിലും ദേവിയെ ഒളിവില്‍ പാര്‍പ്പിച്ചിട്ടുണ്ടെങ്കിലോ? പ്രഹസ്തന്റെ ഭവനത്തില്‍ പോയി. മഹാപാര്‍ശ്വന്റെ ഭവനത്തില്‍. വിരൂപാക്ഷന്‍, വിദ്യുന്മാലി, ഇന്ദ്രജിത്ത്, ധ്രൂമാക്ഷന്‍…. ദശാനനന്റെ വിശ്വസ്തരുടെ ഭവനങ്ങളിലെല്ലാം ആഞ്ജനേയന്‍ തിരഞ്ഞു. ഒരിടത്തും ദേവിയില്ല. അവസാനം, ദശാനനന്റെ അരമനയിലെത്തി. കാവല്‍ നില്‍ക്കുന്നവരുടെ കണ്ണുവെട്ടിച്ചാണ് യാത്ര. മഷിയിട്ടുനോക്കുമ്പോലെ ശ്രദ്ധ നട്ടു. എത്രയെത്ര മുറികളാണ്. അലങ്കരിച്ച കിടപ്പറകള്‍…

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

India

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

India

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

India

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

Kerala

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.