Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമന്‍ മനുഷ്യനോ ഈശ്വരനോ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2017, 01:53 am IST
inSamskriti

 

രാമന്‍ മനുഷ്യനായി അവതരിച്ച ഈശ്വരന്‍. എല്ലാവരിലും ഈശ്വരനുണ്ടെന്ന് പഠിച്ച നമ്മുടെ ഉള്ളിലും ഈശ്വരനുണ്ട്. അപ്പോള്‍ നമ്മളൊക്കെ ഈശ്വരാവതാരങ്ങള്‍ തന്നെ. എങ്കില്‍ പിന്നെ ദുഃഖാനുഭവങ്ങളും ദുരിതങ്ങളും എന്തുകൊണ്ടുണ്ടാകുന്നു? മനുഷ്യനായി മന്നില്‍ പിറന്നാല്‍ പൂര്‍വ്വജന്മാര്‍ജ്ജിത കര്‍മ്മഫലങ്ങളില്‍ നിന്നുണ്ടാകുന്ന സുഖദുഃഖങ്ങള്‍ അനുഭവിക്കണം. അതു രാമനും ബാധകമാണെന്നു തെളിയിക്കുകയാണ് രാമായണം.

സന്തതികളില്ലാതിരുന്ന നേമിയെന്ന ദശരഥന് പുത്രകാമേഷ്ടിയിലൂടെ ലഭിച്ച നാലുമക്കളില്‍ മൂത്തയാള്‍ രാമന്‍. ബാല്യകാലം സാധാരണ മനുഷ്യബാലനായിട്ടുതന്നെ കഴിഞ്ഞു. കുലഗുരുവായ വസിഷ്ഠന്റെ അടുത്തുപോയി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പതിനഞ്ചാം വയസ്സിനകം സര്‍വ്വവേദശാസ്ത്രങ്ങളും ധനുര്‍വ്വേദവും ആയുര്‍വേദവും എല്ലാം അഭ്യസിച്ചുകഴിഞ്ഞപ്പോള്‍ വിശ്വാമിത്രന്‍ കൂട്ടിക്കൊണ്ടുപോയി. താടകാവധവും യാഗരക്ഷയും. അതുകഴിഞ്ഞ് വിശ്വാമിത്രനില്‍ നിന്ന് വിശിഷ്ടായുധങ്ങള്‍ സമ്മാനമായി നേടി. മഹര്‍ഷിയോടൊപ്പം മിഥിലാപുരിയിലെത്തി ശൈവചാപം ഖണ്ഡിച്ച് സീതയെ പാണിഗ്രഹണം ചെയ്തു. അതായത് ബ്രഹ്മചര്യം അവസാനിപ്പിച്ച് ഗാര്‍ഹസ്ഥ്യം സ്വീകരിച്ചു. അതിനു തടസ്സമുണ്ടാക്കാന്‍ വഴിതടഞ്ഞ പരശുരാമന്റെ ദര്‍പ്പം ശമിപ്പിച്ച് അദ്ദേഹത്തിന്റെ തപശ്ശക്തിമുഴുവന്‍ തന്നിലേക്കുപകര്‍ന്നു.

അയോദ്ധ്യയില്‍ മടങ്ങിയെത്തി പന്ത്രണ്ടുവര്‍ഷം സാധാരണ മനുഷ്യനായി ഗാര്‍ഹസ്ഥ്യം അനുഷ്ഠിച്ചു. അതിനുശേഷമാണ് സംഭവബഹുലമായ ജീവിതം ആരംഭിക്കുന്നത്.

പിതാവായ ദശരഥനെ രാജ്യഭരണത്തില്‍ സഹായിച്ചുകൊണ്ടാണ് രാമന്‍ ജനസേവനം ആരംഭിക്കുന്നത്. ക്രമേണ രാജ്യകാര്യങ്ങളെല്ലാം രാമന്റെ ചുമതലയിലായി. അപ്പോഴാണ് പ്രജകള്‍ക്ക് പ്രിയങ്കരനായ രാമനെ രാജാവായി അഭിഷേകം ചെയ്യണമെന്ന് ദശരഥന്‍ തീരുമാനിക്കുന്നത്. കൈകേയീപുത്രന് രാജ്യാവകാശം നല്‍കാമെന്ന് വിവാഹസമയത്തുവാക്കുകൊടുത്തിരുന്നു.

അതുകൊണ്ട് രഹസ്യമായിട്ടാണ് അഭിഷേകം പെട്ടെന്നു തീരുമാനിച്ചത്. രാമന്‍ അനുകൂലിച്ചോ പ്രതികൂലിച്ചോ ഒന്നും പറഞ്ഞില്ല. കാരണം തന്റെ ജന്മോദ്ദേശ്യം എന്താണെന്ന് രാമനറിയാമായിരുന്നു. രാവണനെ വധിക്കുക. അതിന് രാവണനെക്കൊണ്ട് അപരാധം ചെയ്യിക്കണം. സീതാപഹരണമെന്ന അപരാധം ചെയ്യിക്കണമെങ്കില്‍ രാമനും സീതയും വനത്തില്‍ പോകണം. അതുകൊണ്ട് കൈകേയി അഭിഷേകം മുടക്കിയപ്പോള്‍ രാമന്‍ ദുഃഖിച്ചില്ല. പിതാവിന്റെ സത്യം പാലിക്കേണ്ടത് ഉത്തമപുത്രന്റെ കടമയാണെന്ന മനുഷ്യധര്‍മ്മം ഓര്‍മ്മിപ്പിച്ചിട്ട് രാജ്യം ത്യജിച്ച് വനത്തിലേക്കുപോകാന്‍ തയ്യാറായി. രാമന്‍ ഈശ്വരനായിരുന്നെങ്കില്‍ ഇതൊക്കെ തടയാമായിരുന്നില്ലേ? പുത്രദുഃഖത്താലുള്ള പിതാവിന്റെ മരണം തടയാമായിരുന്നില്ലേ? അപ്പോള്‍ രാമന്‍ മനുഷ്യനോ ഈശ്വരനോ?

സാധാരണക്കാരുടെ മനസ്സിലുയരുന്ന ചോദ്യങ്ങളാണ് ഇവിടെ ഉന്നയിച്ചത്. രാമന്‍ മനുഷ്യനല്ല പരമാത്മാവാണ് എന്നു വ്യക്തമാക്കുന്നത് അദ്ധ്യാത്മരാമായണത്തിലാണ്. ശ്രീപാര്‍വ്വതി ശ്രീപരമേശ്വരനോടു ചോദിക്കുന്ന ഒരു സംശയത്തില്‍ നിന്നാണ് ഈ വാദത്തിനു തുടക്കം കുറിക്കുന്നത്.

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോളാര്‍ പാനലുകള്‍ സ്ഥാപിച്ചവര്‍ പ്രതിസന്ധിയില്‍; നെറ്റ് മീറ്റര്‍ കെഎസ്ഇബി ലഭ്യമാക്കുന്നില്ല

Kerala

ചലച്ചിത്ര സംവിധായകൻ ആർ. ശരത് അന്തരിച്ചു

India

ആദിശങ്കരാചാര്യർക്കും ശ്രീനാരായണ ഗുരുവിനും കേരളത്തിന്റെ പാരമ്പര്യത്തിലും സാമൂഹിക ജീവിതത്തിലും വലിയ സ്ഥാന0: ഗവർണർ ആർലേക്കർ

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

Editorial

ഐഎസ്ആര്‍ഒയുടെ തിളങ്ങുന്ന വിജയം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജ്ഞാനപാരമ്പര്യവും വികസിത ഭാരതവും

നേപ്പാള്‍ മുതല്‍ വയനാട് വരെ: പ്രകൃതി തരുന്ന താക്കീതുകള്‍

പത്ത് വര്‍ഷത്തിനിടെ പിടിച്ചത് 1.89ലക്ഷം കോടിയുടെ ലഹരിമരുന്ന്

ഗോവയിലെ പനാജിയില്‍ അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു

ലഹരിമുക്ത ഭാരതം: സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ ടാസ്‌ക് ഫോഴ്‌സ്

തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച ചെറുശ്ശേരി സ്മൃതിസദസ്സ് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ചെറുശ്ശേരി ഉറക്കുപാട്ടിലൂടെ മലയാള ഭാഷയെ ഉണര്‍ത്തി: ഡോ. സി.കെ. അശോക വര്‍മ്മ

മുംബൈ കേരള സമാജത്തിന്റെ ഓണാഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

ഏഷ്യന്‍ ഗെയിംസിന് 12 ദിവസം കൂടി; ഭാരത വെടിനാദം മുഴങ്ങിത്തുടങ്ങും ഭോപ്പാലില്‍ നിന്ന്

ആലോചനാമൃതം: തന്നെത്തന്നെ തിരിച്ചറിയുക

ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂരില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്.
പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു

സേവാഭാരതിയുടെ പ്രവര്‍ത്തകരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് സേവന സന്നദ്ധത: ടി.എസ്. പട്ടാഭിരാമന്‍

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്; പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.