Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മാലിന്യ സംസ്‌കരണ യജ്ഞം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2017, 09:59 pm IST
inErnakulam

 

കാക്കനാട്: പൂര്‍ണ്ണ മാലിന്യ രഹിത സംസ്ഥാനമെന്ന ലക്ഷ്യം കൈവരിക്കുന്നതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഊര്‍ജിത ശുചിത്വ മാലിന്യ സംസ്‌കരണ യജ്ഞം ജില്ലയില്‍ സംഘടിപ്പിക്കും. ആഗസത് 15ന് നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് ശേഷം മാലിന്യത്തില്‍ നിന്നു സ്വാതന്ത്ര്യം പ്രഖ്യാപനം നടത്തിയാണ് യജ്ഞത്തിനു തുടക്കം. മന്ത്രി എ.സി. മൊയ്തീന്റെ അധ്യക്ഷതയില്‍ ജില്ല പ്ലാനിംഗ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഹരിത കേരള മിഷന്‍ പ്രവര്‍ത്തനങ്ങളുടെ അവലോകനവും ഭാവി പ്രവര്‍ത്തനങ്ങളുടെ വിശദമായ ചര്‍ച്ചയും നടന്നു. ഹരിത കേരള മിഷന്റെ ഉപദൗത്യം എന്ന നിലയിലാണ് ശുചിത്വ മാലിന്യ സംസ്‌കരണത്തിന് പ്രാധാന്യം നല്‍കിയുള്ള സമഗ്ര യജ്ഞം ആരംഭിക്കുന്നത്.

ഓരോ തദ്ദേശ സ്ഥാപനങ്ങളുടെയും പരിധിയിലുള്ള പ്രദേശങ്ങള്‍ മാലിന്യ രഹിതമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വ്യക്തി, കുടുംബം, സ്വകാര്യ വീടുകള്‍, ഗേറ്റഡ് കോളനികള്‍, ഫല്‍റ്റ് സമുച്ചയങ്ങള്‍, പൊതുസ്ഥാപനങ്ങള്‍, കച്ചവട സ്ഥാപനങ്ങള്‍, കമ്പോളങ്ങള്‍, വ്യവസായ ശാലകള്‍ എന്നിവ ഉത്പാദിപ്പിക്കുന്ന മാലിന്യങ്ങള്‍ അവരവരുടെ സ്വന്തം ഉത്തരവാദിത്തത്തില്‍ സംസ്‌കരിക്കുന്നതിന് ഓരോരുത്തരെയും പ്രേരിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുക. സ്ഥലപരിമിതിയുള്ള സാഹചര്യത്തില്‍ കമ്മ്യൂണിറ്റി തല മാലിന്യ സംസ്‌കരണ പദ്ധതികള്‍ തയാറാക്കും. ഈ ലക്ഷ്യത്തോടെയാണ് ക്യാമ്പയ്ന്‍ ആരംഭിക്കുന്നത്.

ഗൃഹതല വിവരശേഖരണവും അവബോധം സൃഷ്ടിക്കലുമാണ് ആദ്യപടി. ഓരോ വീട്ടിലെയും മാലിന്യസംസ്‌കരണം സംബന്ധിച്ച വിശദാംശങ്ങള്‍ ശേഖരിക്കുകയും ജൈവ മാലിന്യ സംസ്‌കരണത്തിന് ഏതു സംവിധാനമാണ് ഓരോ വീടിനും അനുയോജ്യമെന്നും കണ്ടെത്തുകയും വീട്ടുടമകള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നതിനാണ് സന്ദര്‍ശനം.

സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍, എന്‍എസ്എസ്, എന്‍സിസി., കുടുംബശ്രീ, സാമൂഹികസാസ്‌കാരിക സംഘടനകള്‍, ക്ലബ്ബുകള്‍, യുവജന സംഘടനകള്‍, മറ്റു സന്നദ്ധ സംഘടനകള്‍ എന്നിവയുടെ പങ്കാളിത്തവും ഉറപ്പാക്കും. രണ്ടു പേരടങ്ങുന്ന ടീമാണ് ഓരോ വാര്‍ഡിലും വീടുകളില്‍ സന്ദര്‍ശനം നടത്തുക. ഒരു ടീം 4050 വീടുകള്‍ വരെ ഒരു ദിവസം സന്ദര്‍ശിച്ച് രണ്ടു ദിവസത്തിനുള്ളില്‍ പ്രവര്‍ത്തനം പൂര്‍ത്തിയാക്കും. ഗൃഹസന്ദര്‍ശനം നടത്തുന്ന ടീമുകള്‍ക്ക് കൃത്യമായ പരിശീലനം നല്‍കും.

ഹരിത കേരള മിഷന്‍ സെക്രട്ടറിമാര്‍ മിഷന്‍ അധ്യക്ഷന്മാരുമായി ആലോചിച്ച് സമയബന്ധിതമായി പ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ വ്യക്തമായ കര്‍മ്മ പദ്ധതി തയാറാക്കും. സാങ്കേതികവിദഗ്ദരുടെ സഹായവും തേടാവുന്നതാണ്. കോളനികള്‍, ഫ്‌ളാറ്റുകള്‍ എന്നിവിടങ്ങളിലെ വിവരശേഖരണത്തിന് റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളുടെ പ്രത്യേക യോഗം പഞ്ചായത്ത്/നഗരസഭ/കോര്‍പ്പറേഷന്‍ തലത്തില്‍ വിളിച്ചു ചേര്‍ക്കണം.

ജൈവ കൃഷി വ്യാപനം, കുളം നവീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ വലിയ ജനപങ്കാളിത്തത്തോടെ നിര്‍വഹിക്കാന്‍ കഴിഞ്ഞുവെന്ന് ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു.

എംഎല്‍എമാരായ പി.ടി. തോമസ്, അന്‍വര്‍ സാദത്ത്, കൊച്ചി മേയര്‍ സൗമിനി ജെയിന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, തദ്ദേശ സ്ഥാപന ജനപ്രതിനിധികള്‍, ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

Kerala

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

Thiruvananthapuram

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

Athletics

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

പുതിയ വാര്‍ത്തകള്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.