Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ആശുപത്രി ജീവനക്കാരെ അവഗണിക്കരുത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2017, 09:06 pm IST
inVicharam

ഡോക്ടര്‍ മാത്രമുണ്ടായാല്‍ രോഗിയെ ശുശ്രൂഷിക്കാന്‍ ആവില്ല. ഹോസ്പിറ്റല്‍ ഫാമിലി ഇന്ന് വിപുലമായിരിക്കുന്നു. പലവിധത്തിലുള്ള ടെക്‌നീഷ്യന്‍സ്, നഴ്‌സസ്, ഫാര്‍മസിക്കാര്‍, മറ്റ് സഹായികള്‍ എല്ലാം ഡോക്ടര്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഒരു രോഗിയെ സുഖപ്പെടുത്താനാവൂ. എല്ലാവരും അനിവാര്യഘടകങ്ങള്‍ തന്നെ. ഒരാളെയും വേണ്ടെന്ന് വയ്‌ക്കാനാവില്ല. ഇവരുടെ സ്വഭാവവും സേവനവും നന്നായിരുന്നാലേ ആശുപത്രി സുഗമമായി കൊണ്ടുപോകാന്‍ കഴിയൂ. അവരുടെ മനഃസംതൃപ്തിയും സല്‍പ്പെരുമാറ്റവും രോഗശുശ്രൂഷയില്‍ വളെര ഗുണം ചെയ്യും.

മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകള്‍ ഈ രംഗത്ത് അത്യാവശ്യമാണ്. കണ്ടമാനം വാരിക്കൊടുത്തില്ലെങ്കിലും അത്യാവശ്യം തൃപ്തി തോന്നുംവിധം ശമ്പളം പരിഷ്‌കരിച്ച് കൊടുക്കേണ്ടതാണ്. അവരുടെ ശാരീരികവും മാനസികവും ഗാര്‍ഹികവുമായ പ്രശ്‌നങ്ങളില്‍ മാനുഷികമായ ഇടപെടല്‍ ഉണ്ടാകണം. അവരുടെ സ്വകാര്യ ദുഃഖങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്.

രോഗികളോട് സ്‌നേഹത്തോടെയും കാരുണ്യത്തോടെയും പെരുമാറാനുള്ള ഉത്തരവാദിത്വബോധം തോന്നുംവിധം വേണം അവര്‍ക്കു കിട്ടുന്ന നീതിയും സ്‌നേഹവും. അതു നടപ്പിലാവട്ടെ.

കെ.കെ. ലതിക,

കടപ്ര, തിരുവല്ല

ഒരു ബാങ്കിലെ സ്ത്രീവിരുദ്ധ സ്ഥലംമാറ്റം

ദേശസാല്‍കൃത ബാങ്കുകളില്‍ സ്ത്രീസൗഹൃദ സ്ഥലംമാറ്റത്തിന് 2015 ആഗസ്റ്റ് 8 ന് കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി. അതനുസരിച്ച് സ്ത്രീകളായ ബാങ്കുദ്യോഗസ്ഥര്‍ക്ക് കഴിയുന്നതും അവരുടെ ഭര്‍ത്താക്കന്മാരുടെ ജോലിസ്ഥലത്തേക്കോ താമസസ്ഥലത്തേക്കോ അവിവാഹിതര്‍ക്ക് അച്ഛനമ്മമാരുടെ താമസസ്ഥലത്തേക്കോ സ്ഥലംമാറ്റം നല്‍കണമെന്നാണ് നിര്‍ദ്ദേശം. പക്ഷെ കര്‍ണാടകത്തിലെ മണിപ്പാല്‍ ആസ്ഥാനമായുള്ള സിന്‍ഡിക്കേറ്റ് ബാങ്ക് എന്ന ദേശസാല്‍കൃത ബാങ്കിന് ഇതൊന്നും ബാധകമല്ല. ആ ബാങ്കിലെ പ്രൊബേഷനറി ആഫീസര്‍മാരും മാനേജര്‍മാരുമായ മലയാൡ സ്ത്രീകള്‍ ഗര്‍ഭിണികളും കൈക്കുഞ്ഞുങ്ങളുടെ അമ്മമാരാണെങ്കിലും അവരെ കേരള മേഖലാ ആഫീസിന്റെ കീഴില്‍ തെക്കും വടക്കും യാതൊരു തത്വദീക്ഷയുമില്ലാതെ സ്ഥലംമാറ്റുക പതിവാണ്.

തെക്കന്‍ ജില്ലകളിലുള്ളവരെ മലബാര്‍ മേഖലയിലേക്കും മലബാര്‍ നിവാസികളെ തെക്കന്‍ ജില്ലകൡലേക്കും യാതൊരു മാനുഷിക പരിഗണനയും കൂടാതെ നിഷ്ഠുരം സ്ഥലംമാറ്റി നിയമിക്കുന്നു. ധനമന്ത്രാലയത്തിന്റെ സ്ത്രീസൗഹൃദ സ്ഥലംമാറ്റ ഉത്തരവ് കാറ്റില്‍പറത്തിയിട്ട് ബാങ്കിലെ സ്വയംകൃത മാനദണ്ഡമനുസരിച്ച് ഒരു സ്‌റ്റേഷനില്‍ മൂന്നുവര്‍ഷം തികഞ്ഞ മുറയ്‌ക്ക് വനിതാ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞവര്‍ഷം സ്വന്തം ജില്ലകളിലേക്ക് സ്ഥലംമാറ്റം നല്‍കി. പക്ഷെ ചുതലയേറ്റ് ഒരുവര്‍ഷം തികഞ്ഞ മുറയ്‌ക്ക് 2017 ജൂണ്‍ മാസത്തില്‍ ഇവരില്‍ പലരേയും അന്യസംസ്ഥാനങ്ങളിലേക്ക് സ്ഥലംമാറ്റിയിരിക്കുകയാണ്. ഇവിടെ ഒരു സ്‌റ്റേഷനില്‍ മൂന്നുവര്‍ഷമിരിക്കാമെന്ന ബാങ്ക് നിയമം ബാധകമാക്കിയില്ല. അതനുസരിച്ച് വടക്കന്‍ കേരളത്തിലുള്ള ഉദ്യോഗസ്ഥരെ കന്യാകുമാരി ജില്ല ഉള്‍പ്പെടുന്ന മധുരാ മേഖലയിലേക്കും തെക്കന്‍ കേരളത്തിലുള്ളവരെ കോയമ്പത്തൂര്‍ മേഖലയിലേക്കും യാതൊരു മാനദണ്ഡവുമവലംബിക്കാതെ ഇപ്പോള്‍ സ്ഥലംമാറ്റി നിയമിച്ചിരിക്കയാണ്.

ജൂണ്‍ അവസാനവാരമിറക്കിയ കൂട്ട സ്ഥലംമാറ്റ ഉത്തരവനുസരിച്ച് ജൂണ്‍ 30 നുതന്നെ വിവിധ മേഖലകളിലെ ബ്രാഞ്ചുകളില്‍ ജോലിക്കു പ്രവേശിക്കണമെന്ന അന്ത്യശാസനവും നല്‍കി. ജൂണ്‍ 29 ന് വൈകുന്നേരം ഇറക്കിയ ഉത്തരവിലൂടെ വിടുതല്‍ ചെയ്യപ്പെട്ടവരും ഇക്കൂട്ടത്തില്‍പ്പെടും. ശിക്ഷണ നടപടികള്‍ പേടിച്ച് എല്ലാവരും അതനുസരിച്ച് ജോലിയില്‍ പ്രവേശിച്ചു. അധ്യയനവര്‍ഷം ആരംഭിച്ച് ഒരുമാസം എത്തിയ സാഹചര്യത്തില്‍ അവരുടെ മക്കളുടെ സ്‌കൂള്‍ വിദ്യാഭ്യാസംതന്നെ താറുമാറായിരിക്കയാണ്. സേവനാരംഭത്തിനിടയില്‍ത്തന്നെ അന്യസംസ്ഥാനങ്ങളില്‍ ജോലിചെയ്യണമെന്ന സ്വയം ചമച്ച ബാങ്കുനിയമമാണ് സിന്‍ഡിക്കേറ്റ് ബാങ്കിലെ മേലാളന്മാരായ ഭരണകര്‍ത്താക്കള്‍ അവലംബിച്ചത് എന്നാണ് അറിയുന്നത്.

ഈ ബാങ്ക് നിയമനത്തിന് ഭരണഘടനാപരമായ പരിരക്ഷയുണ്ടോ? സ്വന്തം സംസ്ഥാനങ്ങൡ ഒഴിവുള്ളപ്പോള്‍ അവിടെ നിയമിക്കാതെ ഗര്‍ഭിണികളും കൈക്കുഞ്ഞുങ്ങളുടെ അമ്മമാരുമായ വനിതാ ആഫീസര്‍മാരോട് സിന്‍ഡിക്കേറ്റ് ബാങ്ക് മേലാളന്മാര്‍ കാണിക്കുന്ന ക്രൂരവിനോദം നീതിക്കു നിരക്കാത്തതാണ്. കേന്ദ്ര ധനകാര്യമന്ത്രാലയം ഇക്കാര്യത്തില്‍ ഇടപെടേണ്ടത് അത്യാവശ്യമാണ്.

അഡ്വ. പി.കെ. ശങ്കരന്‍കുട്ടി,

തിരുവനന്തപുരം

മറുവാക്കുരക്കാനാരുണ്ടിവിടെ

നടി ആക്രമണക്കേസില്‍, ആരംഭത്തില്‍തന്നെ സംസ്ഥാന മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പ് കൈയ്യാളുന്ന മന്ത്രിയുമായ പിണറായി വിജയന്‍ അസന്ദിഗ്‌ദ്ധമായി പ്രഖ്യാപിച്ചു കേസില്‍ ഗൂഡാലോചനയൊന്നും നടന്നിട്ടില്ലെന്ന്.

സംസ്ഥാന പോലീസ് അന്വേഷണം ആരംഭിക്കുന്നതിന് മുമ്പുതന്നെ ആഭ്യന്തര വകുപ്പിന്റെ മന്ത്രി അങ്ങനെയൊരു സുപ്രധാന നിഗമനം വെളിപ്പെടുത്തുന്നത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മാര്‍ഗ്ഗദര്‍ശനമോ കര്‍ശന നിര്‍ദ്ദേശമോ, അതൊന്നുമല്ലെങ്കില്‍ ബന്ധപ്പെട്ട മന്ത്രിക്ക് ഇക്കാര്യത്തിലുള്ള പ്രതീക്ഷയോ ആണെന്ന വസ്തുത അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസ്സിലാവുന്നതേയുള്ളൂ.

പെന്‍ഷന്‍ പറ്റി പിരിഞ്ഞ ഡിജിപി സെന്‍കുമാറിനെ പുകഴ്‌ത്തിയും പിണറായിയെ ഇകഴ്‌ത്തിയും അഭിപ്രായം രേഖപ്പെടുത്തിയ പോലീസ് ഡ്രൈവര്‍ സസ്പന്‍ഷനിലായി. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടനാദത്തമെന്ന് വിവരമുള്ളവര്‍! അങ്ങനെയെങ്കില്‍ തന്റെ വിധി മാനിക്കാതെ ഗൂഢാലോചനയുണ്ടെന്ന് തെളിയിക്കാന്‍ ഏതെങ്കിലും ഉദ്യോഗസ്ഥനായാല്‍ ആയാള്‍ക്ക് ലഭിക്കാന്‍ പോകുന്ന ഉപഹാരമെന്താണെന്ന് മുന്‍കൂട്ടി അറിയാനാണ് പോലീസ് ഡ്രൈവറെപ്പോലുള്ള ചില്ലറകളെ വിരട്ടുന്നത്.

വി.കെ.കൃഷ്ണമേനോന്‍ പണ്ട് ഒരുപാട് മണിക്കൂര്‍ ഒരേസമയം ഐക്യരാഷ്‌ട്ര സഭയില്‍ കശ്മീരിനുവേണ്ടി പ്രസംഗിച്ചുവത്രേ! ഒപ്പം ഒരുപാട് ചായയും അകത്താക്കി. അതുപോലെ പോലീസ് ഓഫീസര്‍ സന്ധ്യ പതിമൂന്നിലേറെ മണക്കൂറുകള്‍ നടി അക്രമക്കേസുമായി ബന്ധപ്പെട്ട് ദിലീപ്, നാദിര്‍ഷാ തുടങ്ങിയ സിനിമാനടന്മാാരെ തുടര്‍ച്ചയായി ചോദ്യംചെയ്തത്രേ. നന്നായി! കുറ്റം തെളിയിക്കാനും തെളിയിക്കാതിരിക്കാനും അന്വേഷണം നടത്തിയല്ലേ പറ്റൂ! എന്തായാലും ജനങ്ങള്‍ക്ക് ഇപ്പോഴേ വ്യക്തമായി അറിയാം ‘കേസില്‍ ഗൂഢാലോചന നടന്നിട്ടില്ല’എന്ന മുഖ്യമന്ത്രിയുടെ ആഴ്ചകള്‍ക്ക് മുമ്പുള്ള പ്രസ്താവനയാണ് ശരി. അതുമാത്രമാണ് ശരി.

സി.പി.ഭാസ്‌കരന്‍,

നിര്‍മ്മലഗിരി, കണ്ണൂര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

Kerala

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

India

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

Entertainment

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

Kerala

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

പുതിയ വാര്‍ത്തകള്‍

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

ഗൂഗിള്‍ പേ വഴി ചെയ്യാന്‍ വൈകി, യാത്രക്കാരനെ മര്‍ദ്ദിച്ച് പുറത്തുതള്ളിയ കണ്ടക്ടറെ കണ്ടെത്താനായില്ല

സാമ്പത്തിക ക്രമക്കേട് : അഡീഷണല്‍ ലേബര്‍ കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്തു

വിദ്യാര്‍ത്ഥികളുമായി തന്റെ ജീവിതത്തിലെ വിജയരഹസ്യം പങ്കുവെച്ച് ടാറ്റ ചെയര്‍മാന്‍ എൻ. ചന്ദ്രശേഖരന്‍

വാടക വീട്ടില്‍ കയറി യുവതികളെ വിവസ്ത്രരാക്കുകയും കൊള്ളയടിക്കുകയും ചെയ്ത കേസില്‍ ആറ് പേര്‍ പിടിയില്‍

ഓച്ചിറ 28-ാം ഓണാഘോഷം: 3 താലൂക്കുകളില്‍ അവധി

തിരുവനന്തപുരത്ത് 5 വയസുകാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

2026 ഒക്ടോബര്‍ ഒന്നിന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറുകള്‍ക്ക് സബ്സിഡി ലഭിക്കില്ല

എറണാകുളം ശിവക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണത്തിന് ദേവസ്വം കമ്മീഷണറുടെ ഉത്തരവ്

സമ്മാനം വാങ്ങാനെത്തിയ യുവാവിനോട് മൊബൈൽ ഫോൺ കാണിക്കാൻ ആവശ്യപ്പെട്ട് മീര അനിൽ : തടഞ്ഞ് ആസിഫ് അലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.