ന്യൂദല്‍ഹി: കര്‍ണാടകയില്‍ പ്രാദേശിക വികാരമുണ്ടാക്കി അധികാരം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമം . കര്‍ണാടകയ്ക്ക് പ്രത്യേക പതാക നിശ്ചയിക്കാന്‍ സര്‍ക്കാര്‍ പാനല്‍ രൂപീകരിച്ചു. ഒന്‍പതംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്.
നിലവില്‍ കശ്മീരിനു മാത്രമാണ് പ്രത്യേക പതാകയുള്ളത് . സംസ്ഥാനത്തിന് പ്രത്യേക അധികാരം നല്കുന്ന 370 വകുപ്പാണ് കശ്മീരിന്റെ പ്രത്യേക പതാക അനുവദിക്കുന്നത് .
നേരത്തെ ബിജെപി സര്‍ക്കാരിന്റെ കാലത്ത് ഈ നിര്‍ദ്ദേശം തള്ളിയിരുന്നു. രാഷ്ട്രത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും നല്ലതായിരിക്കില്ല പ്രത്യേക പതാകയെന്ന് സംസ്ഥാന സര്‍ക്കാര്‍ അന്ന് ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. സങ്കുചിത പ്രാദേശിക വാദം ഉയര്‍ത്താന്‍ ഇത് കാരണമാകുമെന്നായിരുന്നു ബിജെപി സര്‍ക്കാരിന്റെ നിലപാട്.
2018 ല്‍ സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രാദേശിക വികാരം ആളിക്കത്തിക്കാനാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത് . എല്ലാ മേഖലകളിലും പരാജയമായ സര്‍ക്കാരിന് പിടിച്ചു നില്ക്കാന് വഴി തേടുകയാണ് കോണ്‍ഗ്രസ് . രാജ്യത്ത് അധികാരമുള്ള ഏക വലിയ സംസ്ഥാനമായ കര്‍ണാടകയില്‍ എങ്ങനെയും അധികാരം നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമം .
















