ഇരിട്ടി: ചികിത്സക്കായി മംഗലാപുരത്തേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയിലിടിച്ചുണ്ടായ അപകടത്തില്‍ കുടുംബനാഥന്‍ മരിച്ചു. ഭാര്യയും മക്കളുമടക്കം മൂന്നു പേര്‍ക്ക് പരിക്കേറ്റു. മുഴക്കുന്ന് പഞ്ചായത്ത് മുന്‍ അംഗവും പ്രാദേശിക ലീഗ് നേതാവുമായ കാക്കയങ്ങാട് ജാദിര്‍ കോട്ടേജില്‍ അരയാക്കൂല്‍ എ.കെ.അബ്ദുള്ള ഹാജി (65) ആണ് മരിച്ചത്. അബ്ദുള്ള ഹാജിയുടെ ഭാര്യ സുഹറ, മക്കളായ അനസ് (24 ) ജാബിര്‍ (16 ) എന്നിവരെ പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഇരിക്കൂറിന് സമീപം പെരുവളത്ത് പറമ്പില്‍ വെച്ചായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ടു റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഉടനെ നാട്ടുകാര്‍ എല്ലാവരെയും പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും അബ്ദുള്ള ഹാജിയുടെ ജീവന്‍ രക്ഷിക്കാനായില്ല. മറ്റ് മക്കള്‍ : യൂസഫ് ഹുദവി, സുബൈര്‍. മരുമകള്‍: സഫ്‌റീന.
















