ചെറുതോണി: പണം വെച്ച് ചീട്ട് കളിച്ച സംഘത്തെ പോലീസ് പിടികൂടി. ചെറുതോണി ഗാന്ധിനഗര്‍ കോളനിയില്‍ കീച്ചേരിയില്‍ വീട്ടില്‍ പ്രസാദ്, കുരുവേലിക്കുട്ടിയില്‍ കണ്ണന്‍, നട്ടാര്‍ വയലില്‍ ജയന്‍, പുത്തന്‍വീട്ടില്‍ ജയന്‍ എന്നിവരെയാണ് ഇടുക്കി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പകല്‍ രണ്ടരയോടെയാണ് സംഭവം. പ്രതികളില്‍ നിന്നും രണ്ടായിരത്തി അഞ്ഞൂറ്റി അന്‍പത് രൂപ പിടിച്ചെടുത്തു.
















