മറയൂര്‍: കോവില്ക്കടവിലേയ്ക്ക് പോകുന്ന വഴി സ്കൂട്ടര്‍ യാത്രികന് കാട്ടാനയുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പയസ്നഗര്‍ പാമ്പന്പ്പാറ സ്വദേശി രവികുമാര്‍ (48) ആണ് കാട്ടുക്കൊമ്പന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ 9 മണിയോടയായിരുന്നു സംഭവം.
വണ്ടി ഓടിച്ച് പോകുന്നതിനിടെ കാട്ടാന മുന്നിലെത്തുകയായിരുന്നു. ആന ആക്രമിക്കാന്‍ പാഞ്ഞടുക്കുന്നത് കണ്ട് വണ്ടി ഇട്ട ശേഷം രവി കാട്ടിലേയ്ക്ക് ഓടുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ
മരത്തില്‍ കയറി സമീപവാസിയായ സുഹൃത്തിനെ വിളിച്ച് വരുത്തി. ഇയാളെത്തി പടക്കം പൊട്ടിച്ചാണ് ആനയെ മേഖലയില്‍ നിന്നും അകറ്റിയത്. മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: